Kerala

മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം: നാലു പേര്‍ അറസ്റ്റില്‍

കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നു പറമ്പില്‍ താമസിക്കുന്ന ഇടുക്കി മന്നാംകണ്ടം സ്വദേശി അര്‍ഷാദ് (39), അശമന്നൂര്‍ ഏക്കുന്നം സ്വദേശി നിഷാദ് (38), വെങ്ങോല സ്വദേശി ഇസ്മയില്‍ (51), മാറമ്പിള്ളി സ്വദേശി അസീസ് (43) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്

മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം: നാലു പേര്‍ അറസ്റ്റില്‍
X

കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നു പറമ്പില്‍ താമസിക്കുന്ന ഇടുക്കി മന്നാംകണ്ടം സ്വദേശി അര്‍ഷാദ് (39), അശമന്നൂര്‍ ഏക്കുന്നം സ്വദേശി നിഷാദ് (38), വെങ്ങോല സ്വദേശി ഇസ്മയില്‍ (51), മാറമ്പിള്ളി സ്വദേശി അസീസ് (43) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ കമ്മീഷന്‍ വൈസ് ചെയര്‍മാനാണെന്ന് പറഞ്ഞ് അര്‍ഷാദ് തെക്കേ വെണ്ടുവഴി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ വൈസ് ചെയര്‍മാന്‍ എന്ന ബോര്‍ഡ് വച്ച കാറില്‍ ഇയാളോടൊപ്പം മറ്റു മൂന്നുപേരുമുണ്ടായിരുന്നു. അസീസ് എന്നയാളില്‍ നിന്നും വീട്ടമ്മയുടെ ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. അര്‍ഷാദ്, ഇസ്മയില്‍ എന്നിവര്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. ഇത്തരത്തില്‍ വ്യാജ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ എസ് പി വിവേക് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it