Kerala

സിനിമാ സെറ്റ് തകര്‍ത്ത സംഭവം: നാലു പേര്‍ കൂടി അറസ്റ്റില്‍

അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിലെ മുഖ്യപ്രതിയും എഎച്ച്പി പ്രവര്‍ത്തകനുമായ മലയാറ്റൂര്‍ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പടെ 29 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

സിനിമാ സെറ്റ് തകര്‍ത്ത സംഭവം:	നാലു പേര്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: 'മിന്നല്‍ മുരളി ' എന്ന സിനിമയുടെ സെറ്റിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ എഎച്ച്പി പ്രവര്‍ത്തകരായ നാലു പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിലെ മുഖ്യപ്രതിയും എഎച്ച്പി പ്രവര്‍ത്തകനുമായ മലയാറ്റൂര്‍ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പടെ 29 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികളുടെ മുന്‍ കാല ചരിത്രം അന്വേഷിച്ചുവരുന്നതായി പോലിസ് പറഞ്ഞു.അറസ്റ്റിലായവരെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

മിന്നല്‍ മുരളി സിനിമയ്ക്കായി കാലടയില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറയക്കുന്നുവെന്നാരോപിച്ച് എഎച്ച് പി പ്രവര്‍ത്തകര്‍ ഞായറാഴ്ച തകര്‍ത്തത്.എറണാകുളം റൂറല്‍ ജില്ലാ പോലിസ് എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനം മലയാറ്റൂര്‍ റോഡില്‍ നിന്നും പോലിസ് കണ്ടെടുത്തിരുന്നു. സോഫിയാ പോള്‍ നിര്‍മ്മിച്ച് ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മാര്‍ച്ചില്‍ ആണ് സെറ്റ് നിര്‍മ്മിച്ചത്. ലോക് ഡൗണ്‍ കാരണം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it