Kerala

യുവാവിനെ തട്ടി കൊണ്ടുപോയ അഞ്ചംഗ സംഘം പോലിസ് പിടിയില്‍

തൊടുപുഴ സ്വദേശിയായ ജമാല്‍ എന്നയാളെയാണ് ആലുവ ഇ എസ് ഐ റോഡില്‍ വച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ച് തകര്‍ത്ത് സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഇടുക്കി,ഈസ്റ്റ് കല്ലൂര്‍, ചങ്ങനാംപറമ്പില്‍ വീട്ടില്‍, വിഷ്ണു (26), തൊടുപുഴ കാരിക്കോട്, കോതായികുന്നേല്‍ വീട്ടില്‍ നൗഫല്‍ (23), തൊടുപുഴ കുമാരമംഗലം, ലബ്ബ വീട്ടില്‍ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാം പറമ്പില്‍ റൗഫല്‍ (24), കുമാരമംഗലം ,താണിക്കാമറ്റം വീട്ടില്‍ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്

യുവാവിനെ തട്ടി കൊണ്ടുപോയ അഞ്ചംഗ സംഘം പോലിസ് പിടിയില്‍
X

കൊച്ചി: ആലുവയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടി കൊണ്ടുപോയ കേസില്‍ അഞ്ചുപേരെ ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശിയായ ജമാല്‍ എന്നയാളെയാണ് ആലുവ ഇ എസ് ഐ റോഡില്‍ വച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ച് തകര്‍ത്ത് സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഇടുക്കി,ഈസ്റ്റ് കല്ലൂര്‍, ചങ്ങനാംപറമ്പില്‍ വീട്ടില്‍, വിഷ്ണു (26), തൊടുപുഴ കാരിക്കോട്, കോതായികുന്നേല്‍ വീട്ടില്‍ നൗഫല്‍ (23), തൊടുപുഴ കുമാരമംഗലം, ലബ്ബ വീട്ടില്‍ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാം പറമ്പില്‍ റൗഫല്‍ (24), കുമാരമംഗലം ,താണിക്കാമറ്റം വീട്ടില്‍ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.

വിവരം അറിഞ്ഞ ഉടന്‍തന്നെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വയര്‍ലസ് സെറ്റിലൂടെ പെട്രോളിംഗ് പോലിസ് സംഘത്തിനും മറ്റും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടന്ന സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാന്‍ സാധിച്ചതെന്ന് പോലിസ് പറഞ്ഞു.ആലുവ ഡിവൈഎസ്പി ജി വേണുവിന്റെ മേല്‍ നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷല്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ് എച്ച് ഒ യെ കൂടാതെ എസ് ഐ മാരായ വിനോദ്, ജയന്‍, ഷാജു, അബ്ദുള്‍ റഹിമാന്‍, സുരേഷ് കമാര്‍ എസ് സി പി ഒ സുധീര്‍ കെ.ആര്‍, ഡ്രൈവര്‍ എസ് പി ഒ സുധീര്‍ , സി പി ഒ, ഹാരിസ്, ബൈജു എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it