Kerala

ചെല്ലാനം തീരദേശ ഗ്രാമത്തെ കുഫോസ് ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കുഫോസ് ആയിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള നോഡല്‍ ഏജന്‍സിയെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം തീരദേശ ഗ്രാമത്തെ കുഫോസ് ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍
X

കൊച്ചി: പ്രകൃതി ക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഫിഷറീസ് മന്ത്രിയായി സ്ഥാനമേറ്റെുടുത്തശേഷം ആദ്യമായി സര്‍വ്വകലാശാലയില്‍ എത്തിയ സജി ചെറിയാന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുഫോസ് പ്രൊ ചാന്‍സലര്‍ കൂടിയാണ് സംസ്ഥാന ഫിഷറീസ് മന്ത്രി. ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കുഫോസ് ആയിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള നോഡല്‍ ഏജന്‍സിയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫിഷറീസ് വിജ്ഞാന കേന്ദ്രമായി കുഫോസിനെ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കുഫോസിലെ കോഴ്‌സുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയും ഫിഷറീസ് സയന്‍സിലും സമുദ്രശാസ്ത്ര പഠനത്തിലും രാജ്യാന്ത്ര തലത്തില്‍ പ്രാധാന്യമുള്ള കോഴ്‌സുകള്‍ പുതിയതായി ആരംഭിക്കുകയും ചെയ്യും. വികസിത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം വികസ്വര രാജ്യങ്ങള്‍ക്ക് മികച്ച ഫിഷറീസ് വിദഗ്ദരെ സംഭാവന ചെയ്യുന്ന കേന്ദ്രമായി കുഫോസിനെ മാറ്റിയെടുക്കും.

കുഫോസിലെ പഠന വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സര്‍വ്വകലശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.വൈകിട്ട് അഞ്ചരയോടെ കുഫോസിലെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാനെ വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണും രജിസ് ട്രാര്‍ ഡോ.ബി മനോജ് കുമാറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി കുഫോസിലെ അധ്യാപകരുടെയും ഗവേഷകരുടെയും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it