- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യാന്തര യോഗ ദിനം:കേന്ദ്രമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മാസ് യോഗ പ്രദര്‍ശനം
പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ച യോഗ പ്രദര്‍ശനം രാവിലെ 8 30 വരെ നീണ്ടുനിന്നു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര് പ്രദര്‍ശനത്തില്‍ പങ്കാളികളായി
കൊച്ചി: രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിങിന്റെ നേതൃത്വത്തില്‍ മാസ്് യോഗ പ്രദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ച യോഗ പ്രദര്‍ശനം രാവിലെ 8 30 വരെ നീണ്ടുനിന്നു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര് പ്രദര്‍ശനത്തില്‍ പങ്കാളികളായി. യോഗ ഗുരു ഡോ ജയ്ദേവ് യോഗ പ്രദര്‍ശനം നയിച്ചു.രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റിയാണ് മാസ് യോഗ പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിച്ചത്.
പ്രദര്‍ശനത്തിന് മുന്നോടിയായി കൊച്ചിയിലെ ദിനാഘോഷം കേന്ദ്ര മന്ത്രി വി കെ സിങ് ഉദ്ഘാടനം ചെയ്തു.യോഗ മനുഷ്യനെ അന്തരികമായും ശരീരികമായും സൗന്ദര്യമുള്ളവരാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് എങ്കിലും യോഗ ചെയ്യുന്നവര്‍ക്ക് പ്രകടമായ മാറ്റം ഉണ്ടാകും. യോഗ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ഈ സംസ്കാരം ഇവിടെ തുടര്‍ന്ന് പോകുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മൂന്നു ഭാഗങ്ങള്‍ ആയാണ് യോഗ പ്രവര്‍ത്തിക്കുന്നത്. വിവിധ ആസനങ്ങളിലൂടെ യോഗ ശരീരത്തെ ഒരുക്കുന്നു. ഈ ആസനങ്ങള്‍ ശരീരത്തിന് താളം നല്കുന്നു. പ്രാണായാമം ശീലമാക്കുന്നത് വഴി ആന്തരിക അവയവങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുകയും ആന്തരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാവുകയും ചെയ്യുന്നു.
മൂന്നാമത്തെ ഭാഗമാണ് ധ്യാനം. ധ്യാനം ആന്തരിക ഊര്‍ജത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു. യോഗ ശരീര സൗഖ്യത്തെയും അന്തരിക ഊര്‍ജത്തെയും സമാധാനത്തെയും സന്തോഷത്തെയും പ്രധാനം ചെയ്യുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി കൊച്ചി,തിരുവനനന്തപുരം ഉള്‍പ്പെടെ രാജ്യത്തിന്റെ 75 നഗരങ്ങളിലാണ് യോഗ ദിനം വിപുലമായി ആഘോഷിച്ചത്. കൊച്ചിയില്‍ നടന്ന യോഗാ ദിനാഘോഷത്തിലും പ്രദര്‍ശനത്തിലും ദേശീയ പാത അതോറിട്ടി അഡീഷണല്‍ സെക്രട്ടറി അമിത് ഘോഷ്, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, എന്‍എച്ച്എ കേരള റിജ്യണല്‍ ഓഫീസര്‍ ബി എല്‍ മീണ, സതേണ്‍ നേവല്‍ കമാന്‍ഡ് ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ സി ആരതി, മോര്‍ത്ത് എസ് ഇ നരേന്ദ ശര്‍മ, ഡിഫന്‍സ് അക്കൗണ്ട്സ് അസി കണ്ട്രോളര് എസ് പ്രേംകുമാര്‍, പോര്‍ട്ട് ട്രസ്റ്റ് സിവി ഒ രാജന്ദ്രന്, മോര്‍ത്ത് കേരള ആര് ഒ എസ് കെ റസാഖ്, സബ് കളക്ടര്‍ പി വിഷ്ണുരാജ്, യോഗ ഗുരു ഡോ ജയ്ദേവ്, പഞ്ചകര്‍മ നാഷണല്‍ ആയുര്‍വേദിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ ഡി സുധാകര്‍ പങ്കെടുത്തു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT