Kerala

യുപിയില്‍ മകന്റെ അറസ്റ്റ് ചോദ്യം ചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന സംഭവം: നാഷണല്‍ വിമണ്‍സ് ഫ്രണ്ട് പറവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ചേന്ദമംഗലം കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെഎംകെ ജംങ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

യുപിയില്‍ മകന്റെ അറസ്റ്റ് ചോദ്യം ചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന സംഭവം: നാഷണല്‍ വിമണ്‍സ് ഫ്രണ്ട് പറവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു
X

നോര്‍ത്ത് പറവൂര്‍: യുപിയിലെ സിദ്ധാര്‍ഥ് നഗറില്‍ മകനെ അന്യായമായി അറസ്റ്റുചെയ്യാനെത്തിയ പോലിസുകാരെ ചോദ്യം ചെയ്തതിന്റെ പേരില്‍ വൃദ്ധയായ മാതാവിനെ യുപി പോലിസ് നിഷ്ഠുരമായി വെടിവെച്ചുകൊന്ന സംഭവത്തില്‍ നാഷണല്‍ വിമണ്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) പറവൂരില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.


ചേന്ദമംഗലം കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെഎംകെ ജംങ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.


പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നത് സംഘപരിവാര ഭീകരരുടെ അജണ്ടയാണെന്ന് എം ഐ ഇര്‍ഷാന ടീച്ചര്‍ പറഞ്ഞു.പൗരന്മാരുടെ സംരക്ഷകരാകേണ്ട നിയമപാലകര്‍ തന്നെ ഗോമാതാവിന്റെ പേരില്‍ നിരപരാധിയായ വൃദ്ധ മാതാവിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നുവെന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പൊതുസമൂഹം ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.


നാഷണല്‍ വിമണ്‍സ് ഫ്രണ്ട് പറവൂര്‍ ഏരിയ പ്രസിഡന്റ് സായിഹ ഷിഹാബ് അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സാന നിസാര്‍, ഏരിയ സെക്രട്ടറി സമീറ യാസീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it