- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമാട്ടോഗ്രാഫര്‍ ചമഞ്ഞ് കാമറകള്‍ വാടകയ്ക്കെടുത്തു മറിച്ചു വില്‍പ്പന; യുവാവ് പോലിസ് പിടിയില്‍
പുനലൂര്‍,ചരുവിള പുത്തന്‍ വീട്ടില്‍ ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.
കൊച്ചി:സിനിമാട്ടോഗ്രാഫര്‍ ചമഞ്ഞു കാമറകള്‍ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരില്‍ നിന്നായി വീഡിയോ കാമറകളും സ്റ്റില്‍ കാമറകളും വാടകയ്ക്ക് എടുത്തശേഷം ഒഎല്‍എക്സ് വഴിയും ഇടനിലക്കാര്‍ വഴിയും വില്‍പ്പന നടത്തിവന്നയാള്‍ പോലിസ് പിടിയില്‍. പുനലൂര്‍,ചരുവിള പുത്തന്‍ വീട്ടില്‍ ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.
സിനിമ ചിത്രീകരണത്തിനും മറ്റും കാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ കാമറയും ലെന്‍സുകളും കഴിഞ്ഞ ഏപ്രില്‍ മാസം ഷൈന്‍ ഒരു സിനിമ ഷൂട്ടിങ്ങിനായി 3000/ രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാടകയും കാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വഷണത്തിനോടുവില്‍ ആണ് ഇയാള്‍ അറസ്റ്റില്‍ ആയത്. ഇയാള്‍ വില്‍പ്പന നടത്തിയ കാമറ പോലീസ് കണ്ടെടുത്തു. പോലിസ് നടത്തിയ അന്വഷണത്തില്‍ കേരളത്തില്‍ ഉടനീളം ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു.
കാര്‍ വില്‍ക്കാനുണ്ട് എന്ന പരസ്യം നല്‍ക്കുന്നവരെ സമീപിച്ചു കാര്‍ വാങ്ങി പെന്റിങ് ഉള്ള ലോണ്‍ അടച്ചു തീര്‍ത്തുകൊള്ളാം എന്ന് പറഞ്ഞു വാഹനയുടമയെ പറഞ്ഞു വിശ്വസിപ്പിച്ചു അഡ്വാന്‍സ് ആയി ചെറിയ തുക കൊടുക്കുകയും പിന്നീട് ബാക്കി വരുന്ന തുകയ്ക്ക് പകരമായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ കാമറകളും ലെന്‍സുകളും കൊടുക്കുകയും ഇയാളുടെ പതിവായിരുന്നുവെന്നും പോലിസ് പറഞ്ഞു.ഷൈന്‍ നടത്തിയ ഇടപാടുകള്‍ക്കായി സഹോദരന് ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപ്പടുകള്ക്കായി ഷൈനിന്റെയും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ നമ്പറും ആണ് നല്കി വന്നിരുന്നത്. തുടര്‍ന്ന് പരാതിക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂരുകയാണ് ഇവര്‍ ചെയ്തിരുന്നത്.
ചില ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ താരങ്ങളോടൊപ്പം സിനിമ സെറ്റുകളില്‍ വെച്ചെടുത്ത ഫോട്ടോകള്‍ കാണിച്ചാണ് ഇടപാടുകരെ വിശ്വസിച്ചിരുന്നത് .ഷൈന്‍ പിടിയിലായ വിവരം അറിഞ്ഞു കാമറ വാടകയ്ക്ക് കൊടുത്ത നിരവധി പേര് പരാതിയുമായി വന്നിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഷൈനിനെതിരെ പല പോലീസ് സ്റ്റേഷനികളിലും ഇത്തരത്തില്‍ പരാതിയുണ്ട്. ഇയാള്‍ ഇത്തരത്തില്‍ പാലക്കട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ നിരവധി കാമറകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വഷണങ്ങള്‍ക്കായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ഷൈനും സഹോദരന് ഷൈജുവും ചേര്‍ന്നാണ് എല്ലാ തട്ടിപ്പുകളും നടത്തിയതെന്നും പോലിസ് പറഞ്ഞു. ഷൈജു ഇതിനിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു. ഇയാള്‍ക്കായി ലുക്ക് ഔട്ട നോട്ടീസ് ഇറക്കുമെന്ന് പോലിസ് പറഞ്ഞു. കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ സി എച്ച് നാഗരാജു, ഡിസിപി ഐശ്വര്യ ഡോഗ്രെ,എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ ജെ തോമസ്, നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ എ തോമസ് എന്നിവരുടെ നിര്‍ദ്ദേശനുസരണം നോര്‍ത്ത് എസ്എച്ച്ഒ വി എസ് പ്രദീപ്കുമാര്‍ , എസ് ഐ മഹേഷ്, എസ് ഐ ഹരികുമാര്‍,സിപിഒ മാരായ പി വിനീത് , എ അജിലേഷ് , രാഹുല്‍ കൃഷ്ണ, ലിബിന് രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT