Kerala

ന്യൂജന്‍ മയക്കു മരുന്നും, കഞ്ചാവു മായി മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍

ചൊവ്വര സ്വദേശി സുഫിയാന്‍ (22), പെരുമ്പാവൂര്‍ സ്വദേശി അജ്മല്‍ അലി (32), ശ്രീമൂലനഗരം അജ്‌നാസ് (27), എന്നിവരെയാണ് കാലടി പോലിസ് പിടികൂടിയത്

ന്യൂജന്‍ മയക്കു മരുന്നും, കഞ്ചാവു മായി മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍
X

കൊച്ചി: ന്യൂജന്‍ മയക്കു മരുന്നും, കഞ്ചാവു മായി മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍. ചൊവ്വര സ്വദേശി സുഫിയാന്‍ (22), പെരുമ്പാവൂര്‍ സ്വദേശി അജ്മല്‍ അലി (32), ശ്രീമൂലനഗരം അജ്‌നാസ് (27), എന്നിവരെയാണ് കാലടി പോലിസ് പിടികൂടിയത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ടീം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.

കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും, 11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ വില്‍പ്പനയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഐപിഎസ് ട്രെയ്‌നി അരുണ്‍ കെ പവിത്രന്‍, ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ്‌ഐമാരായ കെ സതീഷ് കുമാര്‍, ടി ബി വിപിന്‍, ജോസ് മാത്യു, എഎസ്‌ഐ ജോഷി തോമസ്, എസ്‌സിപിഒ ഇഗ്‌നേഷ്യസ് ജോസഫ്, സിപിഒ മാരായ ഷിജോ പോള്‍, റഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ 2.500 കിലോ എംഡിഎംഎ യാണ് പോലിസ് പിടികൂടിയത്.

Next Story

RELATED STORIES

Share it