Kerala

പുതുവൈപ്പ് ഐഒസി സമരം:പുതുവൈപ്പ് ബീച്ചില്‍ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമര സമിതി അവകാശം സ്ഥാപിക്കല്‍ സമരം നടത്തി

പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ടി വി സജീവന്‍ സമരം ഉദ്ഘാടനം ചെയ്തു.രാജ്യത്ത് നടന്നിട്ടുള്ള പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ ചരിത്രത്തില്‍ നാഴിക കല്ലാണ് 2009 മുതല്‍ ഇപ്പോഴും തുടരുന്ന പുതുവൈപ്പ് ജനതയുടെ അതിജീവന പോരാട്ടമെന്ന് ടി വി സജീവന്‍ പറഞ്ഞു.

പുതുവൈപ്പ് ഐഒസി സമരം:പുതുവൈപ്പ് ബീച്ചില്‍ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമര സമിതി അവകാശം സ്ഥാപിക്കല്‍ സമരം നടത്തി
X

കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ ടെര്‍മിനലിനെതിരെ സമരം വീണ്ടും ശക്തമാക്കാനൊരുങ്ങി പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതി.ഐഒസി പുതുവൈപ്പ് വിടുക,ഐഒസിക്കു വേണ്ടി അടച്ചുപൂട്ടിയ പുതുവൈപ്പ് ബീച്ച് ജനങ്ങള്‍ തിരിച്ചുപിടിക്കുന്നു എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സമര സമിതി യുടെ നേതൃത്വത്തില്‍ പുതുവൈപ്പ് ബീച്ചില്‍ അവകാശം സ്ഥാപിക്കല്‍ സമരം നടത്തി. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ടി വി സജീവന്‍ സമരം ഉദ്ഘാടനം ചെയ്തു.രാജ്യത്ത് നടന്നിട്ടുള്ള പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ ചരിത്രത്തില്‍ നാഴിക കല്ലാണ് 2009 മുതല്‍ ഇപ്പോഴും തുടരുന്ന പുതുവൈപ്പ് ജനതയുടെ അതിജീവന പോരാട്ടമെന്ന് ടി വി സജീവന്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം ജനങ്ങള്‍ ഏറ്റെടുക്കുന്ന അപൂര്‍വ്വം സമരങ്ങളില്‍ ഒന്നായിരുന്നു ഈ സമരം. ജനങ്ങളുടെ ഇച്ഛാശക്തിയെ ഒരു ഭരണാധികാരികള്‍ക്കും ബാരിക്കേഡുകള്‍ കൊണ്ടോ, പോലിസ് സംവിധാനത്തെ കൊണ്ടും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഡോ. സജീവന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ എം ബി ജയഘോഷ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുരളി പ്രസംഗിച്ചു.സമരസമിതിയുടെ സമര പ്രഖ്യാപനവും കാംപയിനും ആരംഭിച്ചതിന്റെ ഫലമായി ഏതാനും ദിവസകള്‍ക്ക് മുന്‍പ് ബീച്ചിലേക്കുള്ള പ്രവേശന മാര്‍ഗ്ഗത്തില്‍ വെച്ചിരുന്ന ബാരിക്കേഡുകള്‍ പോലിസ് മാറ്റുകയും ബീച്ച് തുറക്കുകയും ചെയ്തിരുന്നു.സമരത്തില്‍ പായത്തംഗങ്ങളായ ലിഗീഷ് സേവ്യര്‍, ജോയ് കുമ്മിഞ്ഞാ പറമ്പില്‍ പങ്കെടുത്തു. സമര സമിതി നേതാക്കളായ സി ജി ബിജു, എം ജി സേവ്യര്‍, സേവ്യര്‍ തുണ്ടി പറമ്പില്‍,കെ യു രാധകൃഷ്ണന്‍, സബീന പെരേര സമരത്തിന് നേതൃത്വം നല്‍കി.

ജനങ്ങളുടെ ജീവനും സ്വത്തിനും സൈ്വര്യജീവിതത്തിനും കടുത്ത ഭീഷണി ഉയര്‍ത്തന്ന ഐഒസിയുടെ എല്‍പിജി സംഭരണം കേന്ദ്രം ജനവാസ മേഖലയായ പുതുവൈപ്പില്‍ സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ 12 വര്‍ഷമായി തുടരുന്ന ജനകീയ സമരം നിര്‍ണ്ണായഘട്ടത്തില്‍ എത്തി നില്‍ക്കുകയായാണെന്ന് പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി ചെയര്‍മാന്‍ എം ബി ജയഘോഷ്,കണ്‍വീനര്‍ കെ എസ് മുരളി എന്നിവര്‍ പറഞ്ഞു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സമരം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it