Kerala

മുങ്ങിനടക്കുന്നവരെ പിടികൂടാന്‍ സ്‌പെഷല്‍ ഡ്രൈവുമായി പോലിസ്

കോടതിയില്‍ ഹാജരാകാതെ നടക്കുന്ന 102 പേരെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശ പ്രകാരം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പിടികൂടി.തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍കാല കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെയും, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെയും വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ടെന്നും എസ് പി കെ കാര്‍ത്തിക് വ്യക്തമാക്കി

മുങ്ങിനടക്കുന്നവരെ  പിടികൂടാന്‍ സ്‌പെഷല്‍ ഡ്രൈവുമായി പോലിസ്
X

കൊച്ചി: വിവിധ കേസുകളില്‍ പ്രതിയായി കോടതികളില്‍ നിന്നും വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടക്കുന്നവരെ പിടികൂടാന്‍ സ്‌പെഷല്‍ ഡ്രൈവുമായി എറണാകുളം റൂറല്‍ പോലിസ. കോടതിയില്‍ ഹാജരാകാതെ നടക്കുന്ന 102 പേരെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശ പ്രകാരം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പിടികൂടി. കൂടാതെ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപികരിച്ച് ലോംഗ് പെന്റിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ പോലിസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇത് പ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള മോഷണ കേസുകളിലേയും, കൊലപാതക കേസുകളിലെയും പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയിരിന്നു. ഇങ്ങനെ പിടികൂടിയവരില്‍ ജില്ലയില്‍ നടന്ന പ്രമാദമായ ഇരട്ടക്കൊലപാതക കേസിലെ പ്രതിയും ഉള്‍പ്പെടും. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് പ്രകാരവും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് എസ് പി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 23 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 26 പേരെ നാടുകടത്തി.തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍കാല കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെയും, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെയും വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ടെന്നും എസ് പി കെ കാര്‍ത്തിക് വ്യക്തമാക്കി.

Next Story

RELATED STORIES

Share it