Kerala

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാലമോഷണം: പ്രതി പിടയില്‍

വൈപ്പിന്‍ ഞാറക്കല്‍ നടീത്തറ വീട്ടില്‍ സോമരാജ് (39) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാലമോഷണം: പ്രതി പിടയില്‍
X

കൊച്ചി: ബൈക്കില്‍ കറങ്ങി നടന്ന് പ്രായമായ സ്ത്രീകളുടെ മാലപൊട്ടിക്കുന്നയാള്‍ പോലിസ് പിടിയില്‍. വൈപ്പിന്‍ ഞാറക്കല്‍ നടീത്തറ വീട്ടില്‍ സോമരാജ് (39) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞമാസം കിഴക്കമ്പലം എരുമേലി ഭാഗത്ത് അമ്പലത്തിലേക്ക് നടന്ന് പോയ പ്രായമായ സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്. സംഭവത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

ചുവപ്പും കറുപ്പും നിറത്തിലുള്ള മോട്ടോര്‍ സൈക്കിളിലെത്തിയാണ് മാലപൊട്ടിച്ചതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സമാന രീതിയിലുള്ള മോട്ടോര്‍ സൈക്കിളുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് വലയിലായത്. കഴിഞ്ഞ ഏപ്രിലില്‍ കാക്കനാട് ജയിലില്‍ നിന്നും ജയില്‍ മോചിതനായ ഇയാള്‍ എടത്തലയിലുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. സമാനമായ മോഷണത്തിന് തൃപ്പൂണിത്തുറ, അരൂര്‍, ഞാറക്കല്‍, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.

ആര്‍ഭാട ജീവിതത്തിനും, ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍. എസ്‌ഐമാരായ ലെബിമോന്‍, എബി ജോര്‍ജ്ജ് , എഎസ്‌ഐ ശിവദാസന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ പി എ അബ്ദുള്‍ മനാഫ്, ടി എ അഫ്‌സല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it