Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പോളിങ് 62 ശതമാനം കടന്നു

ആകെയുളള 1,96,805 വോട്ടര്‍മാരില്‍ 1,22,819 പേരാണ് നാലരവരെയുള്ള കണക്കനുസരിച്ച് വോട്ടുരേഖപ്പെടുത്തിയിട്ടുള്ളത്.അവസാനത്തെ ഒന്നര മണിക്കൂറില്‍ പോളിംഗ് ശതമാനം കൂടുമെന്നാണ് മുന്നു മുന്നണികളുടെയും നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പോളിങ്  62 ശതമാനം കടന്നു
X

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം അവശേഷിക്കവെപോളിങ് 62 ശതമാനം കടന്നു.നാലരവരെയുള്ള കണക്കനുസരിച്ച് 62.40 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.ആകെയുളള 1,96,805 വോട്ടര്‍മാരില്‍ 1,22,819 പേരാണ് നാലരവരെയുള്ള കണക്കനുസരിച്ച് വോട്ടു രേഖപ്പെടുത്തിയിട്ടുള്ളത്.അവസാനത്തെ ഒന്നര മണിക്കൂറില്‍ പോളിങ് ശതമാനം കൂടുമെന്നാണ് മുന്നു മുന്നണികളുടെയും നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

അഞ്ചു മണിക്കു ശേഷം ജോലി കഴിഞ്ഞെത്തുവരുടെ ഒഴുക്കുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.പല ബുത്തുകളിലും വോട്ടുചെയ്യാന്‍ എത്തുന്നവരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.മുന്‍ വര്‍ഷങ്ങളില്‍ കുറവ് വോട്ടിംഗ് ശതമാനമുണ്ടായിരുന്ന പല ബുത്തുകളിലും ഇക്കുറി പോളിങ് ശതമാനം കുത്തനെകൂടിയിട്ടുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.ജില്ലയില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇതു കൊണ്ടു കുടിയാണ് പോളിങ് ശതമാനവും ഉയര്‍ന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.വൈകിട്ട് ആറു മണിവരെയാണ് വോട്ടു ചെയ്യാനുള്ള സമയം

Next Story

RELATED STORIES

Share it