Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്താന്‍ സി വിജില്‍ ആപ്പ്

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമാണ് സി വിജില്‍. പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്താന്‍ സി വിജില്‍ ആപ്പ്
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി സി വിജില്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വ കക്ഷി യോഗത്തില്‍ വരണാധികാരി വിധു എ മേനോന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമാണ് സി വിജില്‍. പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ലാസ് മെയ് 13ന് നടത്തും. ബൂത്തുകളില്‍ ഒരു തവണ പരിശോധന പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരിക്കല്‍കൂടി നിരീക്ഷണം നടത്തും. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മാറ്റിത്തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും വരണാധികാരി വിധു എ. മേനോന്‍ പറഞ്ഞു.

വരണാധികാരിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉപ വരണാധികാരി എസ്. ലൈജു, പഞ്ചായത്ത് വകുപ്പ് സീനിയര്‍ സുപ്രണ്ട് ഡൈനൂസ് തോമസ്, ജൂനിയര്‍ സുപ്രണ്ട് പി.പി രാജേഷ്, അസി. ഫിനാന്‍സ് ഓഫീസര്‍ എസ്.എം ഫാമിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it