Kerala

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇയാളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍
X

കൊച്ചി:മാരക മയക്കുമരുന്നായ മെഥലിന്‍ ഡൈഓക്‌സി മെത്ത അഫ്റ്റമിന്‍(എംഡിഎംഎ)യുമായി യുവാവിനെ എക്‌സൈസ് പിടികൂടി.എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.എറണാകുളം, തൃശൂര്‍, ആലപ്പുഴ കേന്ദ്രികരിച്ചു വില്‍പ്പന നടത്തി വന്നിരുന്ന ഇയാള്‍ ഇരുമ്പനം ഭാഗത്ത് എത്തുമെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെയെത്തിപിടികൂടിയത്. ഇയാളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.വില്‍പനക്കായി പ്ലാസ്റ്റിക് കൂടുകളിലായിട്ടായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.പിടിച്ചെടുത്ത മയക്കുമരുന്നിന് ഒന്നരലക്ഷം രൂപയ്ക്ക് മുകളില്‍ വില വരും.

സൈക്കോട്രോപിക് വിഭാഗത്തില്‍ പെട്ട ഈ മയക്കുമരുന്ന് അര ഗ്രാമിനു മുകളില്‍ പിടിച്ചാല്‍ 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുവുന്ന ശിക്ഷയാണ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ പ്രീമിയം ഡ്രഗ്‌സ്, പാര്‍ട്ടി ഡ്രഗ്‌സ് എന്നിങ്ങനെ അപരനാമത്തില്‍ ആണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് രൂപികരിച്ചായിരുന്നു ഇയാള്‍ പ്രധാനമായും വില്‍പ്പന നടത്തി വന്നിരുന്നത്. നാല് വര്‍ഷം മുന്‍പ് ഗള്‍ഫ് ജീവിതം നയിച്ച ഇയാള്‍ നാട്ടില്‍ വന്നു മയക്കുമരുന്ന് വിപണനത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

മുന്‍പ് കഞ്ചാവ് വില്‍പന നടത്തിയിരുന്ന ഇയാള്‍കെതിരെ എറണാകുളം എക്സൈസില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിനെക്കൂടാതെ പ്രിവന്റിവ് ഓഫിസര്‍ രതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ധീരു ജെ അറയ്ക്കല്‍, ജോമോന്‍, വിനീത്, രാഹുല്‍, റസീന പങ്കെടുത്തു.

Next Story

RELATED STORIES

Share it