Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൊവിഡ് ; 124 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് ഫോര്‍ട്ട്കൊച്ചി,ആയവന,എടത്തല,കളമശ്ശേരി,കോതമംഗലം,പള്ളുരുത്തി മേഖലയിലാണ്.

എറണാകുളം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൊവിഡ് ; 124 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 124 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.ബാക്കിയുള്ള അഞ്ചു പേരില്‍ ഒരാള്‍ മാലിദ്വീപില്‍ നിന്നെത്തിയ തമിഴ്‌നാട് ഈറോഡ് സ്വദേശിയും നാലുപേര്‍ ഡല്‍ഹിയില്‍നിന്നും എത്തിയ അങ്കമാലി സ്വദേശി,ആന്ധ്രാപ്രേദേശില്‍ നിന്ന് എത്തിയ പിറവം സ്വദേശി,ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ നെട്ടൂര്‍ സ്വദേശി,ജമ്മു കാശ്മീരില്‍ നിന്നെത്തിയ ആമ്പല്ലൂര്‍ സ്വദേശി എന്നിവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് ഫോര്‍ട്ട് കൊച്ചി,ആയവന,എടത്തല,കളമശ്ശേരി,കോതമംഗലം,പള്ളുരുത്തി മേഖലയിലാണ്.

ഫോര്‍ട് കൊച്ചിയില്‍ 15 പേര്‍ക്കും ആയവയില്‍ ഒമ്പതു പേര്‍ക്കും,പള്ളുരുത്തിയില്‍ എട്ടു പേര്‍ക്കും, വെങ്ങോലയില്‍ ഏഴുപേര്‍ക്കും,കോതമംഗലം, കളമശേരി,എടത്തല എന്നിവടങ്ങളില്‍ ആറു പേര്‍ക്ക് വീതവും,കോട്ടപ്പടി,കുമ്പളങ്ങി, നെട്ടൂര്‍, ആലുവ എന്നിവടങ്ങളില്‍ നാലു പേര്‍ക്കും,കാലടി,വൈറ്റില,തൃപ്പുണിത്തുറ,നെല്ലിക്കുഴി, മട്ടാഞ്ചേരി എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും കോട്ടുവള്ളി, ആവോലി,ഏരൂര്‍,വേങ്ങൂര്‍,വാളകം മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഉദയംപേരൂര്‍ സ്വദേശി,എടക്കാട്ടുവയല്‍ സ്വദേശി,കരുമാലൂര്‍ സ്വദേശി,ആമ്പല്ലൂര്‍ സ്വദേശി,ആലപ്പുഴ സ്വദേശിയായ ആലുവ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍,കിഴക്കമ്പലം സ്വദേശി,കീരംപാറ സ്വദേശി,കീഴ്മാട് സ്വദേശി,കുന്നത്തുനാട് സ്വദേശി,കുമ്പളം സ്വദേശിനിയായ കുട്ടി,തിരുവാങ്കുളം സ്വദേശി,തിരുവാണിയൂര്‍ പുത്തന്‍ കുരിശ് സ്വദേശി,നിലവില്‍ മഴുവന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അസം സ്വദേശി,നിലവില്‍ മഴുവന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അസം സ്വദേശി,പൂതൃക്ക സ്വദേശിനി,മരട് സ്വദേശി,മഴുവന്നൂര്‍ സ്വദേശി,മുളന്തുരുത്തി സ്വദേശിനി,മൂക്കന്നൂര്‍ സ്വദേശിയായ ആലുവ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍, വടക്കന്‍ പറവൂര്‍ സ്വദേശിനി,കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഇടക്കൊച്ചി സ്വദേശിനി,നായരമ്പലം സ്വദേശിനി,കടവന്ത്ര സ്വദേശി,പാമ്പാക്കുട സ്വദേശി,ചൂര്‍ണിക്കര സ്വദേശി,ഇലഞ്ഞി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് 63 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 59 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 822 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 526 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13906 ആണ്. ഇതില്‍ 11946 പേര്‍ വീടുകളിലും, 172 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1788 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 93 പേരെ പുതുതായി ആശുപത്രിയിലുംഎഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്നും 76 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1441 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1128 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1127 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1507 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1041 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it