Kerala

യുവതിയെ ഫ്ളാറ്റില്‍ തടവിലാക്കി പീഡനം: പ്രതി മാര്‍ട്ടിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രംസമര്‍പ്പിച്ചത്.ബലാല്‍സംഘം,നിയവിരുദ്ധമായി തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതി മാര്‍ട്ടിനെതിരെ ചുമത്തിയിരിക്കുന്നത്

യുവതിയെ ഫ്ളാറ്റില്‍  തടവിലാക്കി പീഡനം: പ്രതി മാര്‍ട്ടിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ബലാല്‍സംഘം,നിയവിരുദ്ധമായി തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതി മാര്‍ട്ടിനെതിരെ ചുമത്തിയിരിക്കുന്നത്.

യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ 10 നാണ് പോലിസ് ഇയാളെ അറസ്റ്റു ചെയ്തത്.തൃശൂര്‍ വനമേഖലയില്‍ പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ്,എറണാകുളം സെന്‍ട്രല്‍ പോലിസ് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള വന്‍ പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

എറണാകുളം മറൈന്‍ഡ്രൈവിലെഫ്ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്ളാറ്റിന്പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു.

ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫഌറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.ഇതിനിടയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കുകയും എല്ലാ വിമാനത്താവളങ്ങളില്‍ വിവരം നല്‍കുകയും ചെയ്തിരുന്നു.ഇതിനിടയില്‍ പ്രതി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയ സമീപിച്ചിരുന്നു.തുടര്‍ന്ന് പോലിസ് കോടതിയെ കാര്യം ബോധ്യപ്പെടുത്തി ജാമ്യാപേക്ഷ തള്ളിച്ചിരുന്നു.ഇതിനിടയില്‍ പെണ്‍കുട്ടി ഏറ്റുവാങ്ങിയ ക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങളും പുറത്തുന്ന വന്നിരുന്നു.തുടര്‍ന്ന് ഏതു വിധേനയും പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്ന പോലിസ് തുടര്‍ന്ന് മൂന്നു ദിവസം നീണ്ടു നിന്ന അധ്വാനത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it