Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ:മൂന്നാം പ്രതി ആദിത്യയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

നാളെ ഉച്ചയ്ക്ക് 12 വരെയാണ് പോലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പോലിസിന്റെ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു

കര്‍ദിനാളിനെതിരെ വ്യാജ രേഖ:മൂന്നാം പ്രതി ആദിത്യയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ പോലിസ് അറസ്റ്റു ചെയ്ത് മൂന്നാം പ്രതി കോന്തുരുത്തി സ്വദേശി ആദിത്യയെ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.നാളെ ഉച്ചയ്ക്ക് 12 വരെയാണ് പോലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പോലിസിന്റെ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. പോലിസ് കസ്റ്റഡിയില്‍ കഠിനമായ പീഡനം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇനിയും ആദിത്യയെ പോലിസ് കസറ്റഡിയില്‍ വിടരുതെന്നും പ്രതിഭാഗം വാദിച്ചു.എന്നാല്‍ പ്രതിയുടെ സാന്നിധ്യത്തില്‍ കുടുതല്‍ അന്വേഷണം നടത്തേണ്ടതുള്ളതിനാലും പ്രതിയെ ചോദ്യം ചെയ്ത് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലും കസ്റ്റഡി അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് നാളെ ഉച്ചയക്ക് 12 വരെ പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.ആദിത്യന്റെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിച്ചില്ല. നാളെ ഇത് കോടതി പരിഗണിച്ചേക്കും.ഇന്നലെ ആദിത്യയെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് പോലിസ് ക്രൂരമായി മര്‍ദിച്ചതായി ആദിത്യ പറഞ്ഞിരുന്നു.തുടര്‍ന്ന് വൈദ്യ പരിശോധനയക്ക വിധേയനാക്കിയിരുന്നു.

Next Story

RELATED STORIES

Share it