Kerala

മഹാബലി ചിത്രത്തിന്റെ പേരില്‍ വ്യാജപ്രചാരണം: ശക്തമായ നടപടിയെന്ന് മന്ത്രി

പോലിസ് അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്‌സിഇആര്‍ടി ഡയരക്്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു

മഹാബലി ചിത്രത്തിന്റെ പേരില്‍ വ്യാജപ്രചാരണം: ശക്തമായ നടപടിയെന്ന് മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തില്‍ മഹാബലിയുടെ രൂപം കുട്ടികളുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കും വിധം വികൃതമായി അച്ചടിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ഒരു പാഠപുസ്തകത്തിലും ഇത്തരത്തിലൊരു ചിത്രം അച്ചടിച്ചിട്ടില്ല. ബോധപൂര്‍വം വ്യാജ സൃഷ്ടികളുണ്ടാക്കി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പോലിസ് അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്‌സിഇആര്‍ടി ഡയരക്്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം











Next Story

RELATED STORIES

Share it