- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഫാ.ടോണി കല്ലൂക്കാരനെ 28വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി
ഫാ.ടോണി കല്ലൂക്കാരന്റെയും ഫാ.പോള്‍ തേലക്കാട്ടിലിന്റെയും മുന്‍കൂര്‍ ജാമ്യഹരജി 28 ന് പരിഗണിക്കും. കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ 27 ന് പരിഗണിക്കും. ഫാ. ടോണി കല്ലൂക്കാരനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്
കൊച്ചി:സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിലെ നാലാം പ്രതിയായ ഫാ.ടോണി കല്ലൂക്കാരന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 28 ന് പരിഗണിക്കാന്‍ മാറ്റി.അതുവരെ ഇദ്ദേഹത്തെ അറസ്റ്റു ചെയ്യരുതെന്നും എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതിയായ ഫാ.പോള്‍ തേലക്കാട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും 28 ലേക്ക് പരിഗണിക്കുന്നതിനായി കോടതി മാറ്റി. കേസില്‍ അറസ്റ്റിലായിരുന്ന മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
ഫാ. ടോണി കല്ലൂക്കാരനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്.കര്ദാളിനെതിരെ വ്യാജരേഖ ചമയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് ഫാ. ടോണി കല്ലൂക്കാരനാണെന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാംപ്രതി ആദിത്യപറഞ്ഞതായി അന്വേഷണം സംഘം വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് ഫാ.ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ത്തതെന്നും അന്വേഷണം സംഘം പറയുന്നു.കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറിയാണ് ഫാ.ടോണി കല്ലൂക്കാരന്.കേസില്‍ ഒന്നും രണ്ടും പ്രതികളായ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും വീണ്ടും ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപിക്കപ്പെട്ട പ്രകാരം കര്‍ദിനാളിന് ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടില്ലെന്നും അക്കൗണ്ടുള്ളതായി വ്യാജ രേഖ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.റിമാന്‍ഡില്‍ കഴിയുന്ന ആദിത്യ അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ ബാങ്ക് രേഖ വ്യാജമായി ഉണ്ടാക്കുകയായിരുന്നെന്നും രേഖയിലുള്ളതുപോലെ 13 അക്ക അക്കൗണ്ട് നമ്പര്‍ ബാങ്കിനില്ലെന്ന് വ്യക്തമായതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT