Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണി കല്ലൂക്കാരനും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി

ഇന്ന് രാവിലെയാണ് ഇരുവരും ആലുവ ഡിവൈഎസ് പി ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായത്. ആദ്യം ഫാ.പോള്‍ തേലക്കാട്ടിനെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷമായിരിക്കും ഫാ.ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്യുക. തുടക്കത്തില്‍ രണ്ടു പേരെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഈ സമയത്ത് നേരത്തെ പോലിസ് അറസ്റ്റു ചെയ്ത കേസിലെ മൂന്നാം പ്രതി ആദിത്യയെയും വിളിച്ചു വരുത്തിയേക്കും.

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണി കല്ലൂക്കാരനും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി
X

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസിലെ പ്രതികളായ വൈദികര്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്,നാലാം പ്രതി ഫാ.ടോണി കല്ലൂക്കൂരാന്‍ എന്നിവരാണ് ഇന്ന് രാവില ആലുവ ഡിവൈഎസ് പി ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായത്. ആദ്യം ഫാ.പോള്‍ തേലക്കാട്ടിനെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷമായിരിക്കും ഫാ.ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്യുക. തുടക്കത്തില്‍ രണ്ടു പേരെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഈ സമയത്ത് നേരത്തെ പോലിസ് അറസ്റ്റു ചെയ്ത കേസിലെ മൂന്നാം പ്രതി ആദിത്യയെയും വിളിച്ചു വരുത്തിയേക്കും. റിമാന്‍ഡിലായിരുന്ന ആദിത്യയ്ക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പോലിസ് ചോദ്യം ചെയ്യലിന് വിളിച്ചാല്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണി കല്ലൂക്കാരനും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. ഇരുവരെയും അറസ്റ്റു ചെയ്യരുതെന്നും ഇന്നു മുതല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഏഴു ദിവസത്തിനുളളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it