- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയസെസ് ആഗസ്ത് ഒന്ന് മുതൽ; വ്യാപാരികൾ ബില്ലിങ് സോഫ്ട്‌വെയറിൽ മാറ്റം വരുത്തണം
പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിൽ ഒരു ശതമാനം സെസ് ചുമത്തുന്നത്. സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല.
തിരുവനന്തപുരം: ആഗസ്ത് ഒന്ന് മുതൽ സംസ്ഥാനത്ത് ചരക്കുസേവന നികുതിക്ക് ഒപ്പം ഒരു ശതമാനം പ്രളയ സെസ് കൂടി ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ തങ്ങളുടെ ബില്ലിങ് സോഫ്ട്‌വെയറിൽ വരുത്തുവാൻ വ്യാപാരികളോട് സംസ്ഥാന ജിഎസ്ടി വകുപ്പ് നിർദ്ദേശിച്ചു. അതതു മാസത്തെ സെസ് സംബന്ധിച്ച വിവരങ്ങൾ ഫോം നമ്പർ KFC -A Kerala Flood Cess Rules 2019 ൽ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം.
പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിൽ ഒരു ശതമാനം സെസ് ചുമത്തുന്നത്. സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം ഇവ കൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും, മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിൽ ഒരു ശതമാനവുമാണ് പ്രളയ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി നികുതി ചേർക്കാത്ത മൂല്യത്തിലാണ് പ്രളയസെസ് ഈടാക്കേണ്ടത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ മാത്രമാണ് സെസ് ഈടാക്കുന്നത്. ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും ബിസിനസ് ഇതര ആവശ്യങ്ങൾക്ക് വാങ്ങുന്നവർക്കും അവർക്ക് നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിന് മാത്രമായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT