Kerala

'500 പവന്‍ ധൂര്‍ത്തടിച്ചു, മൂന്നു കോടി തട്ടിയെടുത്തു'; ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ സ്ത്രീധന പീഡന പരാതിയുമായി മുന്‍ എംഎല്‍എയുടെ മകള്‍

അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയുടെ പരാതിയില്‍ ആണ് കേസെടുത്തത്.

500 പവന്‍ ധൂര്‍ത്തടിച്ചു, മൂന്നു കോടി തട്ടിയെടുത്തു; ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ സ്ത്രീധന പീഡന പരാതിയുമായി മുന്‍ എംഎല്‍എയുടെ മകള്‍
X

കൊല്ലം: മുന്‍ എംഎല്‍എയുടെ മകളുടെ സ്ത്രീധനപീഡന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കുമെതിരേ പോലിസ് കേസെടുത്തു. ചവറ മുന്‍ എം.എല്‍.എ. അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയുടെ പരാതിയില്‍ ആണ് കേസെടുത്തത്.

ഭര്‍ത്താവ് ജയകൃഷ്ണന്‍, ജയകൃഷ്ണന്റെ പിതാവ് രാധാകൃഷ്ണപിള്ള, മാതാവ് എസ് അംബികാദേവി, സഹോദരന്‍ ജ്യോതികൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതികള്‍ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി പരാതിയിലുണ്ട്. വിവാഹസമയം നല്‍കിയ 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ ധൂര്‍ത്തടിച്ചതായും മൂന്നുകോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്നപേരില്‍ വാങ്ങിയെടുത്തതായും

പരാതിയില്‍ പറയുന്നു. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it