- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൈബർ പോലിസ് ചമഞ്ഞ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ
പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ സൈബർ സെൽ പോലിസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം: പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ സൈബർ സെൽ പോലിസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ യുവാവിനെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ ദീപു കൃഷ്ണൻ(36) ആണ് അറസ്റ്റിലായത് .
സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി സൈബർ സെൽ ഉദ്യോഗസ്ഥനാണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവിടെ താമസിക്കുന്ന സ്ത്രികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും മറ്റും യൂടുബിൽ അപ് ലോഡ് ചെയ്തിട്ടുളളത് പോലിസിന് ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പു വരുത്തുന്നതിന് വന്ന ഉദ്യോഗസ്ഥനാണ് എന്നു പറയുകയും ചെയ്യും. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്റെ അളവുകൾ എടുക്കണമെന്നു പറയുകയും, അളവുകൾ എടുക്കുന്നതിന് ഒരു സമ്മത പത്രം ഇരയുടെ കൈയ്യിൽ നിന്ന് എഴുതി വാങ്ങിയ ശേഷം അളവുകൾ എടുക്കുന്നതിനിടക്ക് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ രീതി. പോലിസുകാരെ പോലെ രൂപഭാവം വരുത്തി മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിലാണ് ഇയാൾ വീടുകളിൽ എത്തിയിരുന്നത്.
കഴിഞ്ഞ നാലിന് പാലോട് സ്വദേശിനി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്നെങ്കിലും പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി. 25000 ത്തോളം ഫോൺ കോൾ രേഖകൾ പരിശോധിച്ചും 8 കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തുകയും ചെയ്തു. പോലിസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാന്നൂരിലുള്ള ഒരു ലോഡ്ജിൽ നിന്നും ഇന്ന് പിടികൂടുകയായിരുന്നു. ഒളിവിൽ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരിടത്തും മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലും സമാന രീതിയിലുളള കുറ്റകൃത്യങ്ങൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലായിട്ടുണ്ട്. പാലോട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്ഥലത്തും ഇത്തരം കുറ്റകൃത്യം നടത്താൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പത്ത് വർഷക്കാലമായി വിദേശത്തായിരുന്ന പ്രതി അവിടെ കുറച്ച് കാലം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ജൂലൈ അവസാനമാണ് തിരിച്ച് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT