Kerala

കലക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടുകോടി തട്ടിയെടുത്തു; ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​നെതിരേ അന്വേഷണം

ജോ​ലി​യി​ൽ നി​ന്നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പി​രി​ഞ്ഞു പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നെ​യിം, പാ​സ്‌​വേ‌​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

കലക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടുകോടി തട്ടിയെടുത്തു; ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​നെതിരേ അന്വേഷണം
X

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ര​ണ്ട് കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കി. വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

ജോ​ലി​യി​ൽ നി​ന്നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പി​രി​ഞ്ഞു പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നെ​യിം, പാ​സ്‌​വേ‌​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​ണ് ര​ണ്ടു കോ​ടി രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മെയ് 31-ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജീവനക്കാരൻ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. വിരമിച്ചയാളുടെ പാസ് വേഡ് കൈക്കലാക്കി ട്രഷറിയിലെ ജീവനക്കാരൻ തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. ശേഷം ഇടപാടിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തു. എന്നാൽ ട്രഷറിയിലെ ഡേ ബുക്കിൽ തുകയിലെ വ്യത്യാസം കണ്ടതോടെയാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

ജൂലായ് 27-നാണ് സബ് ട്രഷറിയിലെ ജീവനക്കാരൻ പണം തട്ടിയതെന്നാണ് വിവരം. സംഭവത്തിൽ സബ് ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേരത്തെയും ഇതുപോലെ പണം തട്ടിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരേ ഉടൻ വകുപ്പ് തല നടപടിയും സ്വീകരിക്കും.

Next Story

RELATED STORIES

Share it