- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ അവസാനിപ്പിക്കണം: എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി
ദലിതരെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്ന് സംരക്ഷണസമിതിയുടെ യോഗം പറഞ്ഞു. അധികാരത്തില്‍ വന്നതില്‍ പിന്നെ ബിജെപി സര്‍ക്കാര്‍ ദലിതരോടും ന്യൂനപക്ഷങ്ങളോടും കാണിക്കുന്ന ചിറ്റമ്മനയങ്ങളും പോളിസികളും ഇന്ത്യന്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നും അതിരൂപത സംരക്ഷണ സമിതി പറഞ്ഞു

കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും ജാര്‍ഖണ്ഡിലെ ദലിതരുടെ സഹയാത്രി കനുമായ ഫാ. സ്റ്റാന്‍ സ്വാമി എസ്‌ജെയുടെ അറസ്റ്റിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി. ദലിതരെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്ന് സംരക്ഷണസമിതിയുടെ യോഗം പറഞ്ഞു. ദശകങ്ങളായി ജാര്‍ഖണ്ഡില്‍ ദലിതരുടെ അവകാശങ്ങള്‍ക്കായ് വന്‍കിട കോര്‍പറേറ്റുകളോട് മല്ലിടുന്ന 83 കാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ-കൊറെഗാവ് സംഭവുമായി ബന്ധപ്പെടുത്തി ഏറെ നാളുകളായി തല്‍പര കക്ഷികളുടെ ഒത്താശപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി ഉപദ്രവിച്ചു വരുന്നു.
അവരുടെ ചോദ്യചെയ്യലുകളോടെല്ലാം മാന്യമായി സഹകരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ യാതൊരു മുന്നറിയിപ്പുമില്ലാതെ രാത്രിയില്‍ റാഞ്ചിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് അറസ്റ്റു ചെയ്തതും കൊവിഡ് പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ച് മൂംബൈയിലെത്തിച്ചതും തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. അധികാരത്തില്‍ വന്നതില്‍ പിന്നെ ബിജെപി സര്‍ക്കാര്‍ ദലിതരോടും ന്യൂനപക്ഷങ്ങളോടും കാണിക്കുന്ന ചിറ്റമ്മനയങ്ങളും പോളിസികളും ഇന്ത്യന്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നും അതിരൂപത സംരക്ഷണ സമിതി പറഞ്ഞു.
മാനവിക മൂല്യങ്ങളിലും മനുഷ്യവകാശങ്ങളിലും അല്‍പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എത്രയും വേഗം ഫാ. സ്റ്റാന്‍ സ്വാമിയെ ഉപാധികളി ല്ലാതെ വിട്ടയയ്ക്കണമെന്നും അതിരൂപത സംരക്ഷണ സമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ത്യയുടെ മതേതര മുഖച്ഛായയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളോട് നിസ്സഹകരിക്കാന്‍ ജനാധിപത്യ വിശ്വാസികളും എല്ലാ ന്യൂനപക്ഷ മതങ്ങളും മതതേര സംഘടനകളും രംഗത്തു വരണമെന്നും യോഗം ആവശ്യപ്പെട്ടുയ. സംരക്ഷണ സമിതി അധ്യക്ഷന്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസ് വൈലികോടത്ത് സംസാരിച്ചു.
RELATED STORIES
ഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMT