Kerala

ഇന്ധന നികുതി വര്‍ധന: കേന്ദ്രസര്‍ക്കാരിന്റെ പൊറുക്കാനാവാത്ത ജനദ്രോഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

രാജ്യത്ത് പെട്രോള്‍- ഡീസല്‍ വിലനിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് പതിച്ചുനല്‍കിയതിനാല്‍ നിലവില്‍ ലോകവിപണിയിലെ വിലയിടിവുമൂലമുള്ള വിലക്കുറവ് രാജ്യത്തുണ്ടായിട്ടില്ല.

ഇന്ധന നികുതി വര്‍ധന: കേന്ദ്രസര്‍ക്കാരിന്റെ പൊറുക്കാനാവാത്ത ജനദ്രോഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും താണനിലയിലേക്ക് കൂപ്പുകുത്തിയ സന്ദര്‍ഭത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നുരൂപ വീതം വര്‍ധിപ്പിച്ചത് പൊറുക്കാനാവാത്ത ജനദ്രോഹനടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കൊറോണയും കേന്ദ്രസര്‍ക്കാര്‍തന്നെ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേലുള്ള ഇരുട്ടടിയാണ് ഈ നടപടി. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വിലനിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് പതിച്ചുനല്‍കിയതിനാല്‍ നിലവില്‍ ലോകവിപണിയിലെ വിലയിടിവുമൂലമുള്ള വിലക്കുറവ് രാജ്യത്തുണ്ടായിട്ടില്ല.

യാതൊരു നിലയ്ക്കും അതിലിടപെടാതെ കൊള്ളലാഭമുണ്ടാക്കാന്‍ പെട്രോളിയം ലോബിക്ക് വഴിയൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്രയും ജനവിരുദ്ധമായ സമീപനം സ്വീകരിക്കുക വഴി തങ്ങള്‍ ഫാഷിസ്റ്റ് ഏകാധിപത്യ കോര്‍പറേറ്റ് അനുകൂല സര്‍ക്കാരാണെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍കൂടി തെളിയിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ദ്രോഹസമീപനങ്ങള്‍ക്കെതിരേ രാജ്യത്തെങ്ങും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it