Kerala

സ്വര്‍ണക്കടത്ത്:സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതിയുടെ അനുമതി

ഇന്നും നാളെയും മറ്റന്നാളും ഇ ഡിക്ക് ജയിലില്‍ വെച്ച് ഇരുവരെയും ചോദ്യം ചെയ്യാം.ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യാന്‍ എന്നാല്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കുന്ന ദുരത്തില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു

സ്വര്‍ണക്കടത്ത്:സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതിയുടെ അനുമതി
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്,പി എസ് സരിത്ത് എന്നിവരെ മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി നല്‍കി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇ ഡിയുടെ ആവശ്യപ്രകാരം അനുമതി നല്‍കിയത്.ഇന്നും നാളെയും മറ്റന്നാളും ഇ ഡിക്ക് ജയിലില്‍ വെച്ച് ഇരുവരെയും ചോദ്യം ചെയ്യാം.ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യാന്‍ എന്നാല്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കുന്ന ദുരത്തില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.

കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്ത്,വിദേശ കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെയും മറ്റു ഉന്നത വ്യക്തികളുടെയും പങ്ക് സംബന്ധിച്ച് സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെയും സഹ അന്വേഷണ ഉദ്യോഗസ്ഥനെയും അനുവദിക്കമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്.സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമാണ് റിമാന്റില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it