- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിലെ രഹസ്യവിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകില്ലെന്ന് സർക്കാർ
സോഫ്റ്റ് വെയര്‍ വികസനത്തിന് മാത്രമാണ് ഊരാളുങ്കലിന് കരാര്‍ നല്‍കിയതെന്നും ഇക്കാര്യത്തില്‍ പോലിസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിലെ അക്ഷരപ്പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ഉത്തരവ് പുതുക്കി ഇറക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: ഹൈക്കോടതി അവശ്യപ്പെട്ടിട്ടു പോലും നല്‍കാനാകില്ലെന്നു നിലപാടെടുത്ത സിസിടിഎന്‍സില്‍(ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ്) നിന്നുള്ള രഹസ്യവിവരങ്ങള്‍ സിപിഎം നിയന്ത്രണത്തിലുള്ള വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കൈമാറില്ലെന്ന് സര്‍ക്കാര്‍. സോഫ്റ്റ് വെയര്‍ വികസനത്തിന് മാത്രമാണ് ഊരാളുങ്കലിന് കരാര്‍ നല്‍കിയതെന്നും ഇക്കാര്യത്തില്‍ പോലിസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിലെ അക്ഷരപ്പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ഉത്തരവ് പുതുക്കി ഇറക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിന് ന്യൂനതയുണ്ടെന്നും അതിനാലാണ് പുതിയത് വികസിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കേരള പോലിസിന്റെ രഹസ്യ ഡാറ്റ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് കൈമാറിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള ആപ്പിന്റെ നിര്‍മാണത്തിനാണ് ഡാറ്റ കൈമാറിയത്. സോഫ്റ്റ് വെയര്‍ വികസനത്തിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം അനുവദിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ തടഞ്ഞിരുന്നു.
കോഴിക്കോട് ജില്ലയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)ക്കാണു ഡാറ്റ കൈമാറിയത്. ഹൈക്കോടതി അവശ്യപ്പെട്ടിട്ടു പോലും നല്‍കാനാകില്ലെന്നു നിലപാടെടുത്ത സിസിടിഎന്‍സില്‍(ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ്) നിന്നുള്ള വിവരങ്ങള്‍ എങ്ങനെയാണ് സ്വകാര്യസ്ഥാപനത്തിന് കൊടുക്കാന്‍ കഴിയുകയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ സോഫ്റ്റ് വെയര്‍ സിസിടിഎന്‍എസുമായി ബന്ധിപ്പിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സമര്‍പ്പിച്ച ഹരജിയാണു ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ പരിഗണിച്ചത്. എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. പോലിസിന്റെ പക്കലുള്ള രഹസ്യവിവരങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിനു കൈമാറുന്നതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി. ക്രൈം വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്നത് പൗരന്റെ സ്വകാര്യതയെ ബാധിക്കും. രഹസ്യസ്വഭാവമുളള ഡേറ്റ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനു നല്‍കുന്നതു ദുരൂപദിഷ്ടമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സോഫ്റ്റ് വെയര്‍ വികസനത്തിനു മാത്രമാണ് ഈരാളുങ്കലിന് അനുമതിയെന്നും ഡേറ്റ ശേഖരത്തില്‍ പ്രവേശം അനുവദിച്ചിട്ടില്ലന്നും സര്‍ക്കാര്‍ അറിയിച്ചു. സോഫ്റ്റ് വെയര്‍ വികസനവുമായി മുന്നോട്ടുപോകാമെന്നു കോടതി വ്യക്തമാക്കി. പോലിസ് ഡേറ്റയില്‍ പ്രവേശിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ കമ്പനിയായ ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷന് (യുഎല്‍ടിഎസ്) അനുമതി നല്‍കിക്കൊണ്ട് ഒക്ടോബര്‍ 29നാണു ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. പോലിസിന്റെ മാസ്റ്റര്‍ ഡേറ്റയിലും ഫയര്‍വാളുമിലേക്കും ഊരാളുങ്കലിനു പ്രവേശനം അനുവദിക്കുന്നതാണു ഡിജിപിയുടെ ഉത്തരവെന്ന ആരോപണം ഉയര്‍ന്നിരുന്നിരുന്നു.
RELATED STORIES
ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMT