Kerala

ജിഎസ്ടി വര്‍ധന; കേരള റീടൈല്‍ ഫുട് വെയര്‍ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ഹൈബി ഈഡന്‍ എം പി സമരം ഉദ്ഘാടനം ചെയ്തു

ജിഎസ്ടി വര്‍ധന; കേരള റീടൈല്‍ ഫുട് വെയര്‍ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
X

കൊച്ചി: ജി എസ് ടി അഞ്ച് ശതമാനത്തില്‍ നിന്ന് പന്ത്രണ്ട് ശതമാനം ആക്കി വര്‍ധിപ്പിക്കുന്ന നടപടി വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നും ഈ നീക്കത്തില്‍ നിന്ന് പിന്തിരിയാണമെന്നും ആവശ്യപെട്ട് കേരള റീടൈല്‍ ഫുട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി എറണാകുളം ജി എസ് ടി കാര്യാലയത്തിന് മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. ഹൈബി ഈഡന്‍ എം പി സമരം ഉദ്ഘാടനം ചെയ്തു.

രണ്ടായിരത്തി പതിനെട്ടിന് ശേഷം പ്രളയം, ഉരുള്‍പൊട്ടല്‍, കൊവിഡ് എന്നിവ ബാധിച്ചു.ഇതിനിടക്ക് സ്വസ്ഥമായി വ്യാപാരം നടത്താന്‍ സാധിച്ച ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ഈ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് ജി എസ് ടി വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. അഞ്ച് ശതമാനത്തില്‍ നിന്ന് പന്ത്രണ്ട് ശതമാനത്തിലേക്ക് ജി എസ് ടി വര്‍ധിപ്പിക്കുമ്പോള്‍ ഈരാജ്യത്തെ സാധാരണക്കാരനുണ്ടാകുന്നത് വലിയ പ്രയാസമാണ്. ഇതിനെതിരെ ഒറ്റകെട്ടായി മുന്നോട്ടു പോകണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എം എന്‍ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അഡ്വ എ ജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ജലീല്‍, കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍, സംസ്ഥാന ഓര്‍ഗാനൈസിങ് സെക്രട്ടറി നവാബ് ജാന്‍, കെ ആര്‍ എഫ് എ സംസ്ഥാന ഖജാന്‍ജി ഹുസൈന്‍ കുന്നുകര, സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ പാണ്ടിക്കാട്, സവാദ് പയ്യന്നൂര്‍, സംസ്ഥാന സെക്രട്ടറി മാരായ ബിജു ഐശ്വര്യ കോട്ടയം, ഷംസുദ്ധീന്‍ തൃശൂര്‍, രെഞ്ചു ഇടുക്കി, കണ്ണൂര്‍ ജില്ല ഖജാന്‍ജി ജാഫര്‍ ചെറുകുന്ന്, ശ്രീകുമാര്‍ കോട്ടയം, ഗംഗാധരന്‍ കണ്ണൂര്‍, റഷീദ് കോക്കാടന്‍ മലപ്പുറം, ഇബ്രാഹിം കുട്ടി തിരൂര്‍, ഹുസൈന്‍ ചുങ്കത്തറ, സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷല്‍ തലശ്ശേരി, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി നവാബ് കളമശ്ശേരി സംസാരിച്ചു.

Next Story

RELATED STORIES

Share it