- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ഖാസിക്കെതിരേ പീഡന പരാതി; ആരോപണം അടിസ്ഥാനരഹിതം: ഖാസി ഓഫിസ്
കുടുംബ പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം ഖാസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നല്‍കിയെന്നാണ് ഖാസിയുടെ ഓഫിസിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരേ പീഡന പരാതി. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ പോലിസ് കേസെടുത്തു. രണ്ട് വര്‍ഷം മുമ്പ് പരപ്പനങ്ങാടിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാൽസംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കുടുംബ പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം ഖാസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നല്‍കിയെന്നാണ് ഖാസിയുടെ ഓഫിസിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന് കോഴിക്കോട് ഖാസി ഓഫിസ് അറിയിച്ചു.
രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരില്‍ പോയി ജീവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു.
തന്റെ കൈവശമുള്ള ഭീമമായ തുകയും സ്വര്‍ണവും ചിലവഴിച്ചു തീര്‍ന്നതിന് ശേഷം ചാലിയം കരുവന്‍തിരുത്തിയില്‍ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവര്‍ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ മുഖേന രണ്ടാം ഭര്‍ത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും വിവാഹമോചനക്കരാര്‍ തയ്യാറാക്കുകയും ചെയ്തു.
പരാതിക്കാരിക്ക് രണ്ടാം ഭര്‍ത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നല്‍കുകയും ബാക്കി പണം രണ്ടു വര്‍ഷത്തിനകം നല്‍കാമെന്നു വ്യവസ്ഥയാക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വര്‍ഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല.
ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭര്‍ത്താവില്‍ നിന്നും മധ്യസ്ഥന്മാര്‍ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
താമസിച്ചുകൊണ്ടിരുന്ന ഫ്‌ലാറ്റില്‍ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭര്‍ത്താവുമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ വ്യാജപരാതിയുമായി ഇവര്‍ രംഗത്ത് വന്നത്. ഇത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫിസില്‍ നിന്നും അറിയിച്ചു.
RELATED STORIES
ആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTലൈംഗികപീഡന പരാതി: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് ഇന്ന്...
28 Nov 2024 1:39 AM GMTഡാന്‍സ് ചെയ്ത് ജയില്‍മോചനം ആഘോഷിച്ച് അടിപിടിക്കേസിലെ പ്രതി (വീഡിയോ)
28 Nov 2024 1:20 AM GMTവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നു
28 Nov 2024 1:06 AM GMTഇപിയുടെ ആത്മകഥാ വിവാദം: പോലിസിന്റെ പ്രാഥമിക റിപോര്‍ട്ട് തള്ളി എഡിജിപി
28 Nov 2024 1:01 AM GMTപോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതികാരം; സ്റ്റേഷനു മുന്നില്‍...
28 Nov 2024 12:54 AM GMT