- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈക്കോടതി വിധി: പിഎസ് സി ചെയര്‍മാന്‍ രാജിവയ്ക്കണം-കാംപസ് ഫ്രണ്ട്
പരീക്ഷാതട്ടിപ്പ് വിവാദമായപ്പോള്‍ സര്‍ക്കാരിനൊപ്പം ന്യായീകരണവുമായാണ് പിഎസ് സി ചെയര്‍മാന്‍ ആദ്യം രംഗത്തുവന്നത്
കോഴിക്കോട്: പിഎസ് സി പരീക്ഷാതട്ടിപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎസ്‌സി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു. പരീക്ഷാതട്ടിപ്പ് വിവാദമായപ്പോള്‍ സര്‍ക്കാരിനൊപ്പം ന്യായീകരണവുമായാണ് പിഎസ് സി ചെയര്‍മാന്‍ ആദ്യം രംഗത്തുവന്നത്. എന്നാല്‍ പിന്നീട് തട്ടിപ്പ് നടന്നതായി തെളിഞ്ഞതോടെ നിരവധി പരീക്ഷാര്‍ത്ഥികളുടെ പ്രതീക്ഷയും വിശ്വാസവുമാണ് തകര്‍ത്തത്. ഹൈക്കോടതി വിധി സര്‍ക്കാരിന്റെ പക്ഷപാതിത്വപരമായ നിലപാടിനുള്ള അടിയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. തുടക്കത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സ്വീകരിച്ചത്. പിഎസ് സി യെ ന്യായീകരിക്കുന്ന വികലമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. വിഷയത്തില്‍ ആദ്യഘട്ടം മുതല്‍ കാംപസ് ഫ്രണ്ട് ഇടപെട്ടിരുന്നു. പിഎസ്‌സി ചെയര്‍മാനെ വഴിയില്‍ തടയുകയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയതുമടക്കം നിരവധി പ്രതിഷേധ പരിപാടികളാണ് കാംപസ് ഫ്രണ്ട് നടത്തിയത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഭരണത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്നും ഫായിസ് ആവശ്യപ്പെട്ടു.
RELATED STORIES
അസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTവടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍...
26 Dec 2024 5:35 AM GMTകസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു
25 Dec 2024 8:54 AM GMTവിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMT