Kerala

ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയം; അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില്‍ മിടിച്ചുതുടങ്ങി

ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായിരുന്നുവെന്നും അനുജിത്തിന്റെ ഹൃദയം സണ്ണി തോമസില്‍ മിടിച്ചു തുടങ്ങിയതായും ലിസി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.അനുജിത്തില്‍ നിന്നും വേര്‍പെടുത്തിയ ഹൃദയം മൂന്നു മണിക്കൂര്‍ 11 മിനിറ്റുകൊണ്ട് സണ്ണി തോമസില്‍ സ്പന്ദിച്ചു തുടങ്ങിയതായും ആശൂപത്രി അധികൃതര്‍ വ്യക്തമാക്കി.വരും മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയം; അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില്‍ മിടിച്ചുതുടങ്ങി
X

കൊച്ചി: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായിരുന്നുവെന്നും അനുജിത്തിന്റെ ഹൃദയം സണ്ണി തോമസില്‍ മിടിച്ചു തുടങ്ങിയതായും ലിസി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.അനുജിത്തില്‍ നിന്നും വേര്‍പെടുത്തിയ ഹൃദയം മൂന്നു മണിക്കൂര്‍ 11 മിനിറ്റുകൊണ്ട് സണ്ണി തോമസില്‍ സ്പന്ദിച്ചു തുടങ്ങിയതായും ആശൂപത്രി അധികൃതര്‍ വ്യക്തമാക്കി.വരും മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അനുജിത്തിന്റെ കൈകളും ചെറുകുടലും വന്‍കുടലും അടക്കമുള്ള അവയവള്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്ന രോഗിയിലാണ് തുന്നിച്ചേര്‍ക്കുന്നത്.തിരുവനന്തപരും സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയമടക്കമുള്ള അവയവങ്ങളുമായി ഇന്ന് ഉച്ചയക്കാണ് തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ സംഘം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറില്‍ എറണാകുളത്തേക്ക് കൊണ്ടുവന്നത്. എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിന്റെ ഹെലിപാഡില്‍ 2.40 ഓടെ ഇറങ്ങിയ ഹെലികോപ്ടറില്‍ നിന്നും ലിസി ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഏറ്റുവാങ്ങിയ ഹൃദയം കൊച്ചി സിറ്റി പോലിസിന്റെ സഹകരണത്തോടെ വെറു മൂന്നര മിനിറ്റുകൊണ്ടാണ് ലിസി ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി സണ്ണി തോമസില്‍ അനുജിത്തിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുകയായിരുന്നു. ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സമയത്ത് തന്നെ ലിസി ആശുപത്രിയില്‍ സണ്ണി തോമസിന്റെ ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് ഇത് മൂന്നാം തവണയാണ് തിരുവന്തപുരത്ത് നിന്നും ആകാശ മാര്‍ഗം ഹൃദയം എറണാകുളത്ത് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തുന്നത്.ആദ്യ തവണ നേവിയുടെ വിമാനത്തില്‍ മാത്യു അച്ചാടനായി തിരുവനന്തപരുത്ത് നിന്നും ഹൃദയം എത്തിച്ച് തുന്നിച്ചേര്‍ത്തിരുന്നു.ഇതിനു ശേഷം ഏതാനും നാളുകള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാടകയക്ക് എടുത്ത ഹെലികോപ്ടറിലാണ് തിരുവനന്തപുരത്ത് നിന്നും വീണ്ടും ഹൃദയം കൊച്ചിയില്‍ എത്തിച്ചത്.കോതമംഗലം സ്വദേശിനി ലീനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറില്‍ ഹൃദയം എറണാകുളത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്തിയത്.ഹൃദയം അമിതമായി വികസിക്കുന്ന രോഗത്തിന് അടിമായായിരുന്ന കോതമംഗലം സ്വദേശി ലീന മെയ് ഒന്‍പതിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എറണാകുളം ലിസി ആശുപത്രിയില്‍ വിധേയയായത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോള്‍ ലീനയില്‍ മിടിക്കുന്നത്.

Next Story

RELATED STORIES

Share it