Kerala

തീവ്രമഴ: എറണാകുളം ജില്ലയില്‍ 11 ക്യാംപുകള്‍ തുറന്നു; 98 കുടുംബങ്ങളെ മാറ്റി

പറവൂര്‍, ആലുവ, മൂവാറ്റുപുഴ താലൂക്കുകളില്‍ മൂന്ന് വീതവും കോതമംഗലത്ത് രണ്ട് ക്യാംപുകളുമാണ് ഉള്ളത്. ഇതുവരെ 98 കുടുംബങ്ങളില്‍ നിന്നായി 319 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയിരിക്കുന്നത്

തീവ്രമഴ: എറണാകുളം ജില്ലയില്‍ 11 ക്യാംപുകള്‍ തുറന്നു; 98 കുടുംബങ്ങളെ മാറ്റി
X

കൊച്ചി: മഴ ശക്തമായതോടെ എറണാകുളം നാല് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 319 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പറവൂര്‍, ആലുവ, മൂവാറ്റുപുഴ താലൂക്കുകളില്‍ മൂന്ന് വീതവും കോതമംഗലത്ത് രണ്ട് ക്യാംപുകളുമാണ് ഉള്ളത്. ഇതുവരെ 98 കുടുംബങ്ങളെയാണ് ഇവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ആകെയുള്ള 319 അന്തേവാസികളില്‍ 126 പേര്‍ പുരുഷന്മാരും 128 സ്ത്രീകളും 65 പേര്‍ കുട്ടികളുമാണ്. 15 ഇതര സംസ്ഥാന തൊഴിലാളികളെയും ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോതമംഗലം ടൗണ്‍ യുപി സ്‌കൂളിലെ ക്യാംപിലാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. 17 കുടുംബങ്ങളിലായി 62 പേരെയാണ് ഇവിടേക്ക് മാറ്റിയത്. ജവഹര്‍ കോളനി ഭാഗത്തുള്ളവരാണ് ഇവര്‍.

ഏലൂര്‍ നഗരസഭയിലെ കുറ്റിക്കാട്ടുകര ജിയുപിഎസില്‍ 54 പേരെയും ഐഎസി യൂനിയന്‍ ഓഫീസിലെ ക്യാംപില്‍ 26 പേരെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്. ബോസ്‌കോ കോളനി ഭാഗത്തുള്ളവരാണ് ഇരു ക്യാംപുകളിലെയും അന്തേവാസികള്‍. എഫ്എസിറ്റി ഈസ്‌റ്റേണ്‍ യുപി സ്‌കൂളില്‍ 35 പേരെയും കുന്നുശേരി മുസ് ലിം മദ്രസയിലെ ക്യാംപില്‍ 37 പേരെയുമാണ് പാര്‍പ്പിച്ചത്. ചൂര്‍ണിക്കര എസ്പിഡബ്ല്യു എല്‍പി സ്‌കൂള്‍ (31 അന്തേവാസികള്‍), മുവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂള്‍ (13), കടാതി എന്‍എസ്എസ് കരയോഗം (25), വലേപുറം അംഗന്‍വാടി (6), തൃക്കാരിയൂര്‍ എല്‍പിഎസ് (15), ജെബി സ്‌കൂള്‍ വാഴപ്പിള്ളി (15) എന്നിവയാണ് മറ്റു ക്യാംപുകള്‍. ഇതില്‍ വാഴപ്പിള്ളി ജെബി സ്‌കൂളിലെ ക്യാംപ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ളതാണ്. കൊച്ചങ്ങാടി ഭാഗത്തെ താമസക്കാരാണ് ഇവര്‍.

Next Story

RELATED STORIES

Share it