Kerala

വിരമിച്ചതിനു ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

ഇക്കാര്യത്തിന് പ്രത്യകം നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

വിരമിച്ചതിനു ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി
X

കൊച്ചി:ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പ്രതികള്‍ക്കനുകൂലമായി കൂറുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം ആലോചിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ ആകെ തകര്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.ഇക്കാര്യത്തിന് പ്രത്യകം നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം പോലിസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയാല്‍ നടപടിയെടുക്കാന്‍ നിലവിലുള്ള നിയമത്തിനു പരിമിതികളുണ്ടെന്നു കോടതി വിലയിരുത്തി. വിരമിച്ച ശേഷം ഉദ്യോഗസ്ഥര്‍ കൂറുമാറുന്നതിനുള്ള സാധ്യതകളില്ലെന്നു പറയാനാവില്ലെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it