Kerala

പ്രതികൂലാവസ്ഥ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബി സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും കേന്ദ്ര-സംസ്ഥാന, സര്‍ക്കാറുകള്‍ക്കുമുള്ള ബാധ്യത വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ഒന്നാം ക്ലാസില്‍ 25 ശതമാനം സീറ്റിലെങ്കിലും ഈ വിഭാഗം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. അവരോട് വിവേചനം പാടില്ലെന്നും നിര്‍ബന്ധമായും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കി നല്‍കണമെന്നും സൗജന്യ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്

പ്രതികൂലാവസ്ഥ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബി സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
X

കൊച്ചി: കുറഞ്ഞത് 25 ശതമാനം സീറ്റിലെങ്കിലും ദുര്‍ബലരും പ്രതികൂലാവസ്ഥ നേരിടുന്നവരുമായ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകളില്‍ ഫീസ് പിരിക്കുന്നതു താല്‍ക്കാലികമായി തടയണമെന്നാവശ്യപ്പെട്ടു എറണാകുളം ചളിക്കവട്ടം സ്വദേശി കെ പി ആല്‍ബര്‍ട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്.

2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും കേന്ദ്ര-സംസ്ഥാന, സര്‍ക്കാറുകള്‍ക്കുമുള്ള ബാധ്യത വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ഒന്നാം ക്ലാസില്‍ 25 ശതമാനം സീറ്റിലെങ്കിലും ഈ വിഭാഗം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. അവരോട് വിവേചനം പാടില്ലെന്നും നിര്‍ബന്ധമായും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കി നല്‍കണമെന്നും സൗജന്യ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏതെങ്കിലും തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാഭ്യാസം നല്‍കുന്നതിനു സര്‍ക്കാരുകളുടെ ചുമതലയാണെന്നു കോടതി വ്യക്തമാക്കി. കേസ് പത്തു ദിവസത്തിനു ശേഷം പരിഗണിക്കാനായി മാറ്റിവച്ചു.

Next Story

RELATED STORIES

Share it