Kerala

കൊവിഡ്: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനം വളരെ രൂക്ഷമാണമെന്നും നിയന്ത്രണമില്ലാതെ ആളുകള്‍ കൂട്ടം കൂടിയ സാഹചര്യത്തിലാണ് കൊവിഡ് വ്യാപിച്ചതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി

കൊവിഡ്: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
X

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.ഹരജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹരജിയില്‍ പറയുന്നു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനം വളരെ രൂക്ഷമാണമെന്നും നിയന്ത്രണമില്ലാതെ ആളുകള്‍ കൂട്ടം കൂടിയ സാഹചര്യത്തിലാണ് കൊവിഡ് വ്യാപിച്ചതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. നിയന്ത്രണങ്ങളില്ലെങ്കില്‍ ഫല പ്രഖ്യാപന ദിവസം ജനങ്ങള്‍ കൂട്ടംകൂടുമെന്നും നിലവിലുള്ളതിനേക്കാള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ഹരജിയില്‍ വ്യക്തമാക്കി.

ഹരജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it