Kerala

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി

ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. കൊവിഡ് മൂലം സ്‌കൂളുകള്‍ അടച്ചതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക്  ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി
X

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും കെഎസ്‌യുവും നല്‍കിയ ഹരജികള്‍ ഡിവിഷന്‍ ബഞ്ച് തള്ളി.ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു.

കൊവിഡ് മൂലം സ്‌കൂളുകള്‍ അടച്ചതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.പത്താംക്ലാസ് കാര്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന് ബോണസ് പോയിന്റ് കൊടുക്കാമെന്ന ഉത്തരവ് നടപ്പാക്കാമെന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഗ്രേസ് മാര്‍ക്ക് സംവിധാനമുണ്ടായതെന്നു ഹരജിക്കാര്‍ വാദിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനു 2009 ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുകയാണെന്നും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

സര്‍ക്കാര്‍ തീരുമാനമെടുക്കാതെ വിദ്യാഭ്യാസ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപാനത്തെ തുടര്‍ന്നു കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കൊവിഡ്, പ്രളയം പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നു ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.

Next Story

RELATED STORIES

Share it