Kerala

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിന് സ്റ്റേ: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.സംവരണം റദ്ദു ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിന് സ്റ്റേ: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
X

കൊച്ചി:ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.സംവരണം റദ്ദു ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ സ്‌റ്റേ ചെയ്തത്.സര്‍ക്കാരിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it