Kerala

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശങ്ങള്‍ ലംഘിക്കുന്നത്- അല്‍ അസ്ഹര്‍ സ്റ്റുഡന്റ്‌സ് കലക്ടീവ്

ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശങ്ങള്‍ ലംഘിക്കുന്നത്- അല്‍ അസ്ഹര്‍ സ്റ്റുഡന്റ്‌സ് കലക്ടീവ്
X

തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരേ തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ അല്‍ അസ്ഹര്‍ സ്റ്റുഡന്റ്‌സ് കലക്ടീവ് പ്രതിഷേധിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ അട്ടിമറിക്കുന്ന കോടതി വിധി തീര്‍ത്തും നീതിപരമല്ല.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഇന്ത്യാ രാജ്യത്ത് ന്യൂനപക്ഷങ്ങളെയും ദലിതുകളെയും വംശഹത്യകളിലൂടെ ഇല്ലാതാക്കി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന ഭീകരമായ അജണ്ടയുമായി ആര്‍എസ്എസ് മുന്നോട്ടുപോവുമ്പോള്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട നീതിന്യായ കോടതികള്‍ ഹിന്ദുത്വ സര്‍ക്കാരിന്റെ അജണ്ടകള്‍ക്ക് വഴിതെളിക്കുകയാണ്.

മതപരമായ അനുഷ്ടാനം എന്നതിനപ്പുറം പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിത്. ബാബരിയില്‍ തുടങ്ങി ഹിജാബിലൂടെ മറ്റുള്ളവയിലേക്ക് കടന്നുകയറുകയാണ് സംഘപരിവാര്‍. ഇതിനെതിരേ മതേതര സമൂഹം ഉണരണമെന്നും ആര്‍എസ്എസ്സിന്റെ ഇത്തരം അജണ്ടകളെ ജനാധിപത്യപരമായി പ്രതിരോധിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി പ്രതിനിധികളായ ടി ആദില, ഫാത്തിമ ഹംന, ആയിഷ റുമാന, ജിന്‍ഷ നിഷാദ്, റിഷ്‌ന മറിയം, സല്‍മ തെസ്‌നി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it