Kerala

സ്വകാര്യബസ്സുകളിലെ പാട്ടിന് പൂട്ട് വീണു

മോട്ടോര്‍വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ദൃശ്യശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.

സ്വകാര്യബസ്സുകളിലെ പാട്ടിന് പൂട്ട് വീണു
X

തിരുവനന്തപുരം: ഇനിമുതല്‍ സ്വകാര്യ ബസുകളില്‍ പാട്ടുവേണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സ്വകാര്യ ബസുകളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പും പോലിസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് ഉത്തരവിട്ടത്.

മോട്ടോര്‍വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ദൃശ്യശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. നിയമം ലംഘിക്കുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ കമ്മിഷനെ അറിയിച്ചു.

Next Story

RELATED STORIES

Share it