- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശാഹീൻ ബാഗിലെ സമരക്കാർക്കെതിരേ ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ പ്രവർത്തകർ
ആറ് കിലോമീറ്ററിലധികം നടന്നു വേണം സമരപന്തലിൽ എത്താൻ. പ്രധാന നിരത്തുകൾ തടസപ്പെടുത്തിയതുകൊണ്ട് സമരക്കാർക്കുള്ള ഭക്ഷണവും കുടിവെള്ളവും എത്തിക്കുവാൻ ബുദ്ധിമുട്ടുന്നു
കൊച്ചി: ഡൽഹിയിലെ ശാഹീൻ ബാഗിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യവകാശ പ്രവർത്തകർ. പൗരത്വ നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തെ വിലക്കുകളിലൂടെ അടിച്ചമർത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. ശാഹീൻ ബാഗ് സന്ദർശിച്ച കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരായ അഭിഭാഷക സംഘം അഭിപ്രായപ്പെട്ടു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ നടത്തുന്ന പ്രതിഷേധ സംഗമത്തിലേക്ക് ആരുമെത്താതിരിക്കാൻ പോലിസ് കിലോമീറ്റർ ദൂരത്തുള്ള പ്രധാന നിരത്തുകൾ അടച്ചിരിക്കുകയാണ്. ഈ ഭാഗളിലേക്കുള്ള വാഹന ഗതാഗതം തടസപ്പെടുത്തി ജനകീയ പ്രതിഷേധം സമരക്കാർക്കെതിരേ രൂപപ്പെടുത്തുക എന്ന തന്ത്രമാണിതിന് പിന്നിൽ.
ശാഹീൻ ബാഗിലേക്ക് ആറ് കിലോമീറ്ററിലധികം നടന്നു വേണം സമരപന്തലിൽ എത്താൻ. പ്രധാന നിരത്തുകൾ തടസപ്പെടുത്തിയതുകൊണ്ട് സമരക്കാർക്കുള്ള ഭക്ഷണവും കുടിവെള്ളവും എത്തിക്കുവാൻ തടസപ്പെടുത്തുന്നതോടൊപ്പം സഞ്ചാര സ്വാതന്ത്ര്യത്തെയും തടസപ്പെടുത്തിക്കൊണ്ട് സമരത്തെ ദുർബലപ്പെടുത്തുവാനുള്ള നീക്കമാണ് നടക്കുന്നത്. അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചതുകൊണ്ട് മാത്രമാണ് സമരത്തെ അടിച്ചൊതുക്കാൻ ശ്രമിക്കാത്തതെന്ന് അഭിഭാഷകർ അഭിപ്രായപ്പെട്ടു.
ശാഹീൻ ബാഗിലെ സമരത്തെപ്പോലെ ഇത്തരത്തിലുള്ള ചെറുതും വലുതുമായ നിരവധി സമരങ്ങൾ ഡൽഹിയിൽ നടക്കുന്നുണ്ട് തലസ്ഥാന നഗരിയിൽ സമരക്കാർക്കെതിരേ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരേ കടുത്ത പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു. അഡ്വ. സാദിഖ് നടുത്തൊടി, ഹൈക്കോടതി അഭിഭാഷകനായ അഡ്വ പികെ ഇബ്രാഹിം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിപി മൊയ്തീൻ കുഞ്ഞ്, അഡ്വ. എ റഹിം, അഡ്വ. കെ സി നസീര്‍ ഉൾപ്പെടെയുള്ളവർ ശാഹിൻ ബാഗ് സന്ദർശനം നടത്തി.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല് അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്തൃവീട്ടില് സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്വലിക്കണം: പി അബ്ദുല്...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന് കാവല് നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില് ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്എസ്എസ് നേതാക്കള് പറയാന് മടിക്കുന്ന വര്ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT