Kerala

കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം; മല്‍സരയോട്ടം വേണ്ട'; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് മന്ത്രി

കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം; മല്‍സരയോട്ടം വേണ്ട; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് മന്ത്രി
X

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരോട് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്വകാര്യ ബസുമായും ഇരുചക്രവാഹനയാത്രക്കാരുമായും മല്‍സരയോട്ടം വേണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്, അമിതവേഗവും വേണ്ട. റോഡിന്റെ ഇടത് വശത്ത് തന്നെ നിര്‍ത്തണം. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം. ബ്രെത്തലൈസര്‍ പരിശോധന തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയിലെ അപകടങ്ങള്‍ കുറഞ്ഞെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഒരാഴ്ച 7 അപകട മരണങ്ങള്‍ വരെയാണ് മുന്‍പു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയില്‍ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളില്‍ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയില്‍ കുറഞ്ഞു. 35 അപകടങ്ങള്‍ ആഴ്ചയില്‍ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല'' ജീവനക്കാരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു മന്ത്രി പറഞ്ഞു.

ബസുകള്‍ സമയക്രമം പാലിക്കണമെങ്കിലും അമിതവേഗം വേണ്ടെന്നു മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങള്‍ക്ക് പരിഗണന നല്‍കണം. വീടിന്റെ നാഥനായ ആള്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബം താറുമാറാകും. ബസ് നിര്‍ത്തുമ്പോള്‍ ഇടതുവശം ചേര്‍ത്തു നിര്‍ത്തണം. സ്റ്റോപ്പാണെങ്കിലും ബസുകള്‍ സമാന്തരമായി നിര്‍ത്തരുത്. മറ്റ് വാഹനങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിര്‍ദേശം പാലിക്കണം. അനാവശ്യമായി ഡീസല്‍ ഉപയോഗിക്കരുത്. ബസുകള്‍ക്ക് തകരാര്‍ കണ്ടാല്‍ ഉടന്‍ തന്നെ മെക്കാനിക്കല്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.


Next Story

RELATED STORIES

Share it