Kerala

വ്യാജമദ്യ നിര്‍മ്മാണം : രണ്ട് പ്രതികള്‍ കൂടി പിടിയില്‍

ആലുവ, തായ്ക്കാട്ടുകര , തെരുവില്‍ വീട്ടീല്‍ അബ്ദുല്‍ ജലീല്‍ (52), ആലുവ എടയപ്പുറം മാടവന വീട്ടില്‍ ബാനൂര്‍ (37) എന്നിവരാണ് പിടിയിലായത്.കാലടി മരോട്ടിച്ചോടില്‍ വെച്ച് വ്യാജ മദ്യം നിര്‍മ്മിക്കുന്നതിനുള്ള സ്പിരിറ്റുമായി വന്ന ഇന്നോവകാറും 100 ലിറ്റര്‍ സ്പിരിറ്റും അതുപയോഗിച്ചുണ്ടാക്കിയ 38 ലിറ്റര്‍ വ്യാജമദ്യവും അഞ്ച് പ്രതികളെയും ഏപ്രില്‍ 26 ന് കാലടി പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ക്ക് സ്പിരിറ്റ് നല്‍കിയ അബ്ദുല്‍ ജലീല്‍,ബാനൂര്‍ എന്നിവര്‍ പിടിയിലായതെന്ന് പോലിസ് പറഞ്ഞു

വ്യാജമദ്യ നിര്‍മ്മാണം : രണ്ട് പ്രതികള്‍ കൂടി പിടിയില്‍
X

കൊച്ചി: വ്യാജ മദ്യനിര്‍മാണത്തിന് സ്്പിരിറ്റ് നല്‍കിയ രണ്ടു പ്രതികള്‍ കൂടി പോലിസ് പിടിയില്‍.ആലുവ,തായ്ക്കാട്ടുകര, തെരുവില്‍ വീട്ടീല്‍ അബ്ദുല്‍ ജലീല്‍ (52), ആലുവ എടയപ്പുറം മാടവന വീട്ടില്‍ ബാനൂര്‍ (37) എന്നിവരാണ് പിടിയിലായത്.കാലടി മരോട്ടിച്ചോടില്‍ വെച്ച് വ്യാജ മദ്യം നിര്‍മ്മിക്കുന്നതിനുള്ള സ്പിരിറ്റുമായി വന്ന ഇന്നോവകാറും 100 ലിറ്റര്‍ സ്പിരിറ്റും അതുപയോഗിച്ചുണ്ടാക്കിയ 38 ലിറ്റര്‍ വ്യാജമദ്യവും അഞ്ച് പ്രതികളെയും ഏപ്രില്‍ 26 ന് കാലടി പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ക്ക് സ്പിരിറ്റ് നല്‍കിയ അബ്ദുല്‍ ജലീല്‍,ബാനൂര്‍ എന്നിവര്‍ പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

ആലുവ തായ്ക്കാട്ടുകരയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരുന്ന അബ്ദുല്‍ജലീന്റെ പേരിലുള്ള ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സിന്റെ മറവില്‍ ആണ് പ്രതികള്‍ ഗോവയില്‍ നിന്നും സ്പിരിറ്റ് എത്തിച്ചിരുന്നത്. എറണാകുളത്തുള്ള മന്‍സൂര്‍ എന്നയാളാണ് സ്പിരിറ്റ് കടത്തുന്നതിനും, വില്‍പ്പന നടത്തുന്നതിനും ചുക്കാന്‍ പിടിച്ചത്. അബ്ദുല്‍ ജലീലിന്റെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് ബാനൂര്‍ മുഖേന മന്‍സൂര്‍ കൈപ്പറ്റിയാണ് പ്രതികള്‍ ഗോവയില്‍ നിന്നും സ്പിരിറ്റ് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. രാജ്യത്ത് ലോക് ഡൗണ്‍ ആയതിനാല്‍, സാനിറ്റൈസര്‍ എന്ന വ്യാജേന സ്പിരിറ്റ് എത്തിച്ച് വില്‍പ്പന നടത്തിയാല്‍ പോലിസ്, എക്‌സൈസ് എന്നിവര്‍ക്ക് പിടിക്കാനാവില്ല എന്നതിനാലാണ് പ്രതികള്‍ സ്പിരിറ്റ് കടത്തി വ്യാജമദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്നത്. ലൈസന്‍സ് പ്രകാരം 35 ലക്ഷം രൂപയുടെ സ്പിരിറ്റ് എത്തിച്ചതായി പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഇതില്‍പ്പെട്ട 5,883 ലിറ്റര്‍ സ്പിരിറ്റ് ആലുവയിലും, 2,495 ലിറ്റര്‍ സ്പിരിറ്റ് ചോറ്റാനിക്കരയിലും പോലീസ് പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ് പി എം ജെ സോജന്റെ മേല്‍നോട്ടത്തില്‍ കാലടി എസ് എച്ച് ഒ എം ബി ലത്തീഫ്, പെരുമ്പാവൂര്‍ എസ് എച്ച് ഒ റിന്‍സ് എം തോമസ്, കാലടി എസ് ഐ സ്റ്റെപ്‌റ്റോ ജോണ്‍, എ എസ് ഐ അബ്ദുള്‍സത്താര്‍, എസ് സി പി ഒ അനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. ലോക് ഡൗണിന്റെ മറവില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ വ്യാജ മദ്യ നിര്‍മ്മാണത്തിനും, വില്‍പ്പനയ്ക്ക് ഏര്‍പ്പെട്ടത്. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും മറവില്‍ വ്യാജമദ്യ നിര്‍മാണവും വിതരണവും നടത്തിയാല്‍ പോലിസ് പിടികൂടില്ല എന്ന ധൈര്യത്തിലാണ് പ്രതികള്‍ വ്യാജ നിര്‍മാണത്തിനും വില്‍പനയ്ക്കും ഏര്‍പ്പെട്ടതെന്ന് പറഞ്ഞതായും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it