Kerala

ഐഎംഎ:ഡോ.എബ്രഹാം വര്‍ഗീസ്‌ പ്രസിഡന്റ്,ഡോ. പി. ഗോപികുമാര്‍ സെക്രട്ടറി

ഡോ. എബ്രഹാം വര്‍ഗീസ്‌ നിലവില്‍ ഐഎംഎ സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മറ്റി അംഗം, കൊച്ചി ഐ.എം.എ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍, ഐഎംഎ ഇമേജ് വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഡോ. പി. ഗോപി കുമാര്‍ തൃശൂര്‍ ഒളരിക്കര സിഎഎം ആശുപത്രി, മദര്‍ ആശുപത്രി എന്നിവിടങ്ങളിലെ ഇഎന്‍ടി സര്‍ജനാണ്

ഐഎംഎ:ഡോ.എബ്രഹാം വര്‍ഗീസ്‌  പ്രസിഡന്റ്,ഡോ. പി. ഗോപികുമാര്‍ സെക്രട്ടറി
X

കൊച്ചി ; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റായി ഡോ. എബ്രഹാം വര്‍ഗീസിനെയും, സെക്രട്ടറിയായി ഡോ. പി ഗോപികുമാറിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഡോ.എബ്രഹാം വര്‍ഗീസ്‌ നിലവില്‍ ഐഎംഎ സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മറ്റി അംഗം, കൊച്ചി ഐ.എം.എ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍, ഐഎംഎ ഇമേജ് വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഡോ. പി. ഗോപി കുമാര്‍ തൃശൂര്‍ ഒളരിക്കര സിഎഎം ആശുപത്രി, മദര്‍ ആശുപത്രി എന്നിവിടങ്ങളിലെ ഇഎന്‍ടി സര്‍ജനാണ്. നവംബറില്‍ തൊടുപുഴയില്‍ ചേരുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇരുവരും സ്ഥാനമേല്‍ക്കും. 43 വര്‍ഷത്തിനു ശേഷമാണ് കൊച്ചി ഘടകത്തില്‍നിന്നും ഒരാള്‍ സംസ്ഥാന പ്രസിഡന്റാകുന്നത്.

Next Story

RELATED STORIES

Share it