- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി
വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീഴ്ചയുണ്ടായാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
തൃശൂര്‍: തൃശൂരില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീഴ്ചയുണ്ടായാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പില്‍ യൂസഫിന്റെ (46) മൃതദേഹമാണ് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ബന്ധുക്കള്‍ മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.
ഇന്നലെയാണ് യൂസഫിന്റെ മരണം സംഭവിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇല്ലാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാവിലെ ഡ്യൂട്ടി ഡോക്ടര്‍ എത്തിയപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. യൂസഫിന്റെ ഖബറടക്കത്തിനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കളപ്പോള്‍. ജനപ്രതിനിധികള്‍ ഇടപെട്ടതോടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT