- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്ലീം നവോത്ഥാന മുന്നേറ്റത്തിൽ മാറ്റിനിർത്താനാവാത്ത വ്യക്തിത്വമാണ് തങ്ങൾകുഞ്ഞ് മുസ്‌ലിയാർ: എം എം ഹസൻ
തങ്ങൾകുഞ്ഞ് മുസ്‌ലിയാർ നവോത്ഥാന നായകൻ എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: മുസ്ലീം നവോത്ഥാന മുന്നേറ്റത്തിൽ മാറ്റി നിർത്താനാവാത്ത വ്യക്തിത്വമാണ് തങ്ങൾ കുഞ്ഞു മുസ്‌ലിയാരെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു. തങ്ങൾകുഞ്ഞ് മുസ്‌ലിയാർ നവോത്ഥാന നായകൻ എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു തങ്ങൾ കുഞ്ഞ് മുസ്‌ലിയാർ. നവോത്ഥാന നായകൻ എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഹസൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് സൗത്ത് സോൺ ഇൻചാർജ് ഇബ്രാഹിം മൗലവി അധ്യക്ഷ വഹിച്ചു.
സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി നസീർ മുഖ്യപ്രഭാഷണം നടത്തി. തങ്ങൾ കുഞ്ഞു മുസ്‌ലിയാർ ജീവിതരേഖ എന്ന വിഷയത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക ബോർഡംഗം ഡോ.കായംകുളം യൂനുസ് കുഞ്ഞ് സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തെ നിസ്തുല സംഭാവനകൾ എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ അറബിക് ഡിപാർട്ട്മെന്റ് ഹെഡ് ഡോ.എ നിസാറുദീൻ, വ്യവസായ വാണിജ്യ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ കേരളാ യൂനിവേഴ്സിറ്റി റിട്ട. പ്രഫസർ ഡോ.ജദീദ, എഴുത്തും ദർശനവും എന്ന വിഷയത്തിൽ ഡിഐഇടി സീനിയർ ലക്ചറർ ഡോ.എസ് സുലൈമാൻ, സമുദായോദ്ധാരണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ റിട്ട. ഹെഡ്മാസ്റ്റർ പുലിപ്പാറ മുഹമ്മദ് എ എന്നിവർ സംസാരിച്ചു. ഒബ്ജക്റ്റീവ് സ്റ്റഡീസ് ജില്ലാ കോർഡിനേറ്റർ ആഷിക് വള്ളക്കടവ് സ്വാഗതം പറഞ്ഞു. നിരവധി സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങൾ സന്നിഹിതരായി.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്മന്പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്ക്കാര് നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT