Kerala

കൊക്കൂണ്‍ തുടങ്ങി ; സൈബര്‍ സുരക്ഷയില്‍ മലയാളികള്‍ക്ക് അറിവ് കുറവെന്ന് ഡിജിപി

സൈബര്‍ സുരക്ഷയിലുള്ള അജ്ഞത മാറ്റാനായുള്ള പഠനങ്ങള്‍ നടത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചയും നടക്കുന്നുണ്ടെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും പ്രാവര്‍ത്തികമാക്കണമെന്നും ജനങ്ങള്‍ക്ക് അറിയില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നടന്ന റൊമാനിയന്‍ തട്ടിപ്പ് കേസെന്നും ഡിജിപി വ്യക്തമാക്കി.ചടങ്ങിലെ വിശിഷ്ടാതിഥിയായ സംസ്ഥാന പോലിസ് ചീഫ് ലോക്നാഥ് ബഹ്റക്ക് ഒപ്പം അതിഥികളായി എത്തിയ 26 പേരു ചേര്‍ന്ന് പെരുമ്പറ മുഴക്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്

കൊക്കൂണ്‍ തുടങ്ങി ; സൈബര്‍ സുരക്ഷയില്‍ മലയാളികള്‍ക്ക് അറിവ് കുറവെന്ന് ഡിജിപി
X

കൊച്ചി;സൈബര്‍ സുരക്ഷയില്‍ മലയാളികള്‍ക്കുള്ള അറിവ് കുറവാണ് ഈ രംഗത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടില്‍ ആരംഭിച്ച സൈബര്‍ സുരക്ഷ- ഹാക്കിങ് കോണ്‍ഫറന്‍സായ കൊക്കൂണിന്റെ 12 മത് എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബര്‍ സുരക്ഷയിലുള്ള അജ്ഞത മാറ്റാനായുള്ള പഠനങ്ങള്‍ നടത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചയും നടക്കുന്നുണ്ടെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും പ്രാവര്‍ത്തികമാക്കണമെന്നും ജനങ്ങള്‍ക്ക് അറിയില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നടന്ന റൊമാനിയന്‍ തട്ടിപ്പ് കേസെന്നും ഡിജിപി വ്യക്തമാക്കി. സൈബര്‍ ഇടങ്ങള്‍ സുരക്ഷതിമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെങ്കിലും സുരക്ഷിതമല്ല. സൈബര്‍ ഇടങ്ങളിലെ സ്ത്രീകളുടേയും, കുട്ടികളുടേയും സുരക്ഷക്ക് പ്രധാന്യം നല്‍കിയാണ് 12 മത് കൊക്കൂണ്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റിയുടേയും, വെര്‍ച്വല്‍ റിയാലിറ്റിയുടേയും മാന്ത്രിക ലോകത്തേക്ക് കൊണ്ടു പോകുന്നതാണ് കൊക്കൂണിന്റെ പ്രത്യേകതയെന്ന് ചടങ്ങില്‍ പങ്കെടുത്ത കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും , എഡിജിപി(ഹെഡ് കോര്‍ട്ടേഴ്സ്)യുമായ മനോജ് എബ്രഹാം പറഞ്ഞു. പോലീസില്‍ ഇനിയുള്ള സുരക്ഷക്ക് പ്രാധാന്യം നല്‍കി ഡ്രോണുകളെ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുന്നതും കൂടിയാണ് ഈ കൊക്കൂണിലെ ചര്‍ച്ചാ വിഷയം വിമാനത്തിലും, ബാങ്കുകളിലും, വ്യാവസായിക രംഗത്തുപോലും ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ നടന്നു വരുന്നു. സൈബര്‍ സുരക്ഷ എന്നത് ഇന്ന് വെറും കെട്ടുകഥയാണ്. അത് മാറ്റാണ് കൊക്കൂണ്‍ പോലുള്ള രാജ്യാന്തര സെമിനാറുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാമത് കൊക്കൂണിന്റെ ഉദ്ഘാടന ചടങ്ങും വ്യത്യസ്തമായി, ചടങ്ങിലെ വിശിഷ്ടാതിഥിയായ സംസ്ഥാന പോലിസ് ചീഫ് ലോക്നാഥ് ബഹ്റക്ക് ഒപ്പം അതിഥികളായി എത്തിയ 26 പേരു ചേര്‍ന്ന് പെരുമ്പറ മുഴക്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഡിജിപി ലോക്നാഥ് ബഹ്റയെക്കൂടാതെ ഐകാന്‍ സെക്യൂരിറ്റി ഫൗണ്ടര്‍ ഡോ. പോള്‍ വിക്സി, ഓസ്ട്രേലിയന്‍ പോലീസ് ടാക്സ്ഫോഴ്സ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജോണ്‍ റൂസ്, യുഎസ്എയിലെ ലോ- എന്‍ഫോഴ്സ്മെന്റ് ട്രയിനിങ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ഗലീമോ ഗലാസ, യുഎസ്എ യിലെ മെകഫെ സീനിയര്‍ അനലിസ്റ്റ് റയാന്‍ ഷെര്‍സോബിറ്റോഫ്, യുഎസ്എ യിലെ ഇഎസ്ഇടി സീനിയര്‍ മാല്‍വെയര്‍ റിസര്‍ച്ചര്‍ റോബര്‍ട്ട് ലിപ്പോസ്‌കി, ഇറാനിലെ സീനിയര്‍ സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് അല അബ്ദുള്ള, പ്രൊജക്ട് വിഐസി ഇന്റര്‍നാഷണല്‍ സിഇഒ റിച്ചാര്‍ഡ് ഡബ്ലയു ബ്രൗണ്‍, ഫ്രാന്‍സിലെ ഇഎസ് ഐഇ എ വിദ്യാര്‍ഥികളായ മാക്സണ്‍സ് ഡിലോണ്‍, മെയിലാാഡ് പിറയി, അവിടത്തെ റിസര്‍ച്ചറായ ഡേവിഡ് ബാപ്റ്റിസ്, ഡെണ്‍മാര്‍ക്കില്‍ നിന്നുള്ള സച്ചിന്‍ ദഗാര്‍ട്ട്, ടിസി രക്നപൂര്‍ത്തി, ജപ്പാനില്‍ നിന്നുള്ള സ്‌കോട്ട് വാറന്‍, മേജര്‍ ജനറല്‍ സന്ദീപ് ശര്‍മ്മ, സത്യനാരായണ പ്രധാന്‍, എഡിജിപിമായ അനില്‍കാന്ത് , ഷേക്ക് ദര്‍വേഷ് സാഹിബ് കെ പത്മകുമാര്‍, സുദീഷ് കുമാര്‍ ,സഞ്ചയ് സഹായി, ആനന്ദകുമാര്‍, പി കന്തസ്വാമി, ദേവേന്ദ്ര സിഗ് , കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പറ മുഴക്കിയത്.

Next Story

RELATED STORIES

Share it