Kerala

ഇറിഡിയം റൈസ് പുള്ളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍

ബാംഗ്ലൂര്‍ ബന്‍ജാര ലേ ഔട്ട് ല്‍ താമസിക്കുന്ന ജേക്കബ് (55) യൊണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്‌റ് ആണ് താനെന്നും ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉടനീളം റൈസ് പുള്ളറിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ക്രൈം മാഗസിന്‍ ഉടമ നന്ദകുമാറിന് റൈസ് പുള്ളര്‍ കൊടുക്കാം എന്ന് പറഞ്ഞു 2016 മുതല്‍ പലതവണയായി 80 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഇയാള്‍ പിടിയിലായത്

ഇറിഡിയം റൈസ് പുള്ളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍
X

കൊച്ചി:ഇറിഡിയം റൈസ് പുള്ളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിവന്നയാള്‍ പോലിസ് പിടിയില്‍.ബാംഗ്ലൂര്‍ ബന്‍ജാര ലേ ഔട്ട് ല്‍ താമസിക്കുന്ന ജേക്കബ് (55) യൊണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്‌റ് ആണ് താനെന്നും ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉടനീളം റൈസ് പുള്ളറിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ക്രൈം മാഗസിന്‍ ഉടമ നന്ദകുമാറിന് റൈസ് പുള്ളര്‍ കൊടുക്കാം എന്ന് പറഞ്ഞു 2016 മുതല്‍ പലതവണയായി 80 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ഇടനിലക്കാര്‍ വഴി നന്ദകുമാറിനെ സമീപിച്ച ചിലര്‍ കോയമ്പത്തൂരിന് അടുത്തുള്ള ഒരു വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന ന്യൂക്ലിയര്‍ പവറുള്ള ഇറിഡിയം റൈസ് പുള്ളര്‍ ഉണ്ടെന്നും അതു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നാസക്ക് വില്‍ക്കാന്‍ പറ്റും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നന്ദകുമാറിനെ കൂട്ടി കൊണ്ടു പോകുകയും തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ ഇവര്‍ അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയുമായിരുന്നു.

സ്ഥലത്തെത്തിയ ഇയാള്‍ റൈസ് പുള്ളര്‍ പരിശോധിക്കാന്‍ ആന്റി റേഡിയേഷന്‍ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. ടെസ്റ്റ് ചെയ്തു സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വില്‍ക്കാന്‍ പറ്റും എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും തുടര്‍ന്ന് നന്ദകുമാര്‍ ഈ തുക കൊടുക്കുകയും ചെയ്തു. എന്നാല്‍ പരിശോധനക്ക് ശേഷം ആ റൈസ് പുള്ളര്‍ന് പവര്‍ ഇല്ലായെന്ന് പറഞ്ഞു വീണ്ടും തമിഴ്‌നാട് ന്റെ വിവിധ ഭാഗങ്ങളില്‍ റൈസ് പുള്ളര്‍ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും ടെസ്റ്റിംഗ് ചാര്‍ജായി വന്‍തുക കൈക്കലാക്കുകയുമായിരുന്നു. ഇയാളുടെ തട്ടിപ്പിന് വീടിന്റെ ഉടമസ്ഥര്‍ ഉള്‍പ്പെടെ പലരും കൂട്ടുനിന്നു. ഒടുവില്‍ തട്ടിപ്പ് മനസ്സിലായതിനെ തുടര്‍ന്ന് നന്ദകുമാര്‍ പോലിസില്‍ പരാതി നല്‍കി.എറണാകുളം ഭാഗത്തു ഒരു പഴയ വീട്ടില്‍ റൈസ് പുള്ളര്‍ ഉണ്ടെന്നും അതു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് തന്നാല്‍ 25 ലക്ഷം രൂപ തരാമെന്നു പറഞ്ഞപ്പോള്‍ ജേക്കബ് ബാംഗ്ലൂര്‍ ല്‍ നിന്നും എറണാകുളത്തു എത്തുകയും തുടര്‍ന്ന് പോലീസ് വിരിച്ച വലയില്‍ വീഴുകയുമായിരുന്നു. ഇയാളില്‍ നിന്നും വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകളും ആന്റി റേഡിയേഷന്‍ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്നിരുന്ന ഫയര്‍ സര്‍വീസുകാര്‍ ഉപയോഗിക്കുന്ന കോട്ടും കണ്ടെത്തി. ഇയാളുടെ കൂട്ടാളികള്‍ ഒളിവിലാണ്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് എസ് ഐ അനസ്, എഎസ് ഐ മാരായ ശ്രീകുമാര്‍, വിനോദ് കൃഷ്ണ, പോലീസുകാരായ സിനീഷ്, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it