- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: പരാജയങ്ങള്‍ക്കൊടുവില്‍ കിബു വികുന കേരള ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി
പകരക്കാരനായി സ്ഥിരം കോച്ചിനെ പ്രഖ്യാപിക്കുന്നതുവരെ, ഇടക്കാല അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണിലും പ്ലേ ഓഫ് കാണാതെ പുറത്താകുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് കിബു വികുന.പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കിബു വികുന സ്ഥാനമൊഴിയുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാനേജ്‌മെന്റ് അറിയിച്ചു.പകരക്കാരനായി സ്ഥിരം കോച്ചിനെ പ്രഖ്യാപിക്കുന്നതുവരെ, ഇടക്കാല അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും.
2020 ഏപ്രില്‍ 22നാണ് കിബു വികുന എന്ന് അറിയപ്പെടുന്ന, ജോസ് അന്റോണിയോ വികുന ഒചന്ദൊറേന എന്ന സ്പാനിഷ് ഫുട്ബോള്‍ മാനേജര്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകനായി നിയമിതനായത്. കിബു പെഡ്രോ മറ്റാസിലെ എല്‍ റെഡിന്‍ സ്‌കൂളില്‍ നിന്നാണ് തന്റെ കാല്‍പന്ത് ജീവിതം ആരംഭിച്ചത്. ഒരു യൂനിവേഴ്സിറ്റി താരത്തില്‍ നിന്ന് ടീം പരിശീലകനായി വരെ അദ്ദേഹം തന്റെ ഔദ്യോഗിക കാല്‍പന്ത് ജീവിതം അത്യന്തികമായി വിപുലീകരിച്ചു. എഫ്കെ റിറ്റീരിയ, വിസ പിയോക്ക്, മോഹന്‍ ബഗാന്‍ എന്നിവയാണ് കേരള ബ്ലാസ്റ്റേഴ്സിന് മുമ്പ് അദ്ദേഹം പരിശീലിപ്പിച്ച ടീമുകള്‍.
നിര്‍ഭാഗ്യവശാല്‍, അസാധാരണവും അപ്രതീക്ഷിതവുമായ സീസണായിരുന്നു ഇതെന്ന് വേര്‍പിരിയില്‍ തീരുമാനത്തെക്കുറിച്ച് സംസാരിച്ച കിബു വികുന പറഞ്ഞു. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ സ്വയം ഉത്തരവാദിത്വം ഉണ്ടാവണമെന്നാണ് തന്റെ മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചത്. അതിനാല്‍ എല്ലായ്പ്പോഴും തന്റെ പരമാവധി അതിനായി നല്‍കി, ഒരു ഒഴിവുകഴിവും അക്കാര്യത്തിലുണ്ടായില്ല. മാനേജ്മെന്റ്, താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, ക്ലബ് അംഗങ്ങള്‍ എന്നിവരുടെ തൊഴില്‍പരമായ വൈശിഷ്ട്യം, അനുകമ്പ, ആത്മബന്ധം എന്നിവയ്ക്ക് നന്ദി പറയുന്നു. പ്രത്യേകിച്ചും, ആദ്യം മുതല്‍ അവസാന ദിവസം വരെ പിന്തുണ നല്‍കിയതിന്, കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തന്റെ നന്ദി അറിയിക്കാനും ആഗ്രഹിക്കുന്നുവെന്നും കിബു വികുന പറഞ്ഞു.
തീരുമാനത്തിലെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും കിബുവിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഈ സീസണില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ക്ലബ്ബിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഫലങ്ങള്‍ പ്രതീക്ഷിച്ചതു പോലെയായില്ല. ക്ലബ്ബിനോടുള്ള കിബുവിന്റെ പ്രതിബദ്ധതയ്ക്കും തൊഴില്‍പരമായ വൈശിഷ്ട്യത്തിനും ക്ലബ്ബ് നന്ദിയുള്ളവരാണ്, ഭാവിയില്‍ അദ്ദേഹത്തിനായി നന്മകള്‍ ആശംസിക്കുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്‍...
26 April 2025 4:57 PM GMTഈരാറ്റുപേട്ടയില്‍ മത സ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പുതിയ പോലിസ് ...
26 April 2025 4:36 PM GMTനരേന്ദ്ര മോദിക്കെതിരായ ഫ്ളക്സ്; കലാപാഹ്വാനത്തിന് കേസ്
26 April 2025 4:13 PM GMTബൈസാരനിലെ സുരക്ഷാപിഴവിനെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച മോദി ഭരണകൂടം...
26 April 2025 4:00 PM GMTഗസയില്‍ ''സൈനിക അല്‍ഭുതമെന്ന്'' അബു ഉബൈദ; അധിനിവേശ സേനക്കെതിരായ വീഡിയോ ...
26 April 2025 3:47 PM GMTപഹല്‍ഗാം ആക്രമണത്തിന് ശേഷം 1,024 ''ബംഗ്ലാദേശ് പൗരന്മാരെ''...
26 April 2025 3:18 PM GMT