- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി അന്തരിച്ചു
ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ്പ്രസിഡന്റായിരുന്നു
കാസര്‍കോഡ്: മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി(68)അന്തരിച്ചു. 1982ല്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍, കേരള ഫിഷര്‍മെന്‍ കോര്‍പറേഷന്‍ ഡയരക്ടര്‍, കെഎസ്ആര്‍ടിസി ഉപദേശക സമിതി അംഗം, ഒയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍, റെയില്‍വേ യൂസേഴ്‌സ് ഫോറം മെംബര്‍, എംഎസ്എഫ് കാഞ്ഞങ്ങാട് ശാഖ പ്രസിഡന്റ്, ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ഉപദേശക സമിതി ചെയര്‍മാന്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കെഎസ്ടിയു കാസര്‍കോഡ് ജില്ലാ പ്രസിഡന്റ്, എസ്ടിയു മോട്ടോര്‍ തൊഴിലാളി സ്ഥാപക പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ചന്ദ്രിക ദിനപത്രം കാഞ്ഞങ്ങാട് ലേഖകന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അതിഞ്ഞാല്‍ അജാനൂര്‍ ഗവ. മാപ്പിള എല്‍പി സ്‌കൂള്‍, മാണിക്കോത്ത് ഗവ. യുപി സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍, പടന്നക്കാട് ശ്രീ നാരായണ ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം 1970ല്‍ ചിത്താരി എയുപി സ്‌കൂളില്‍ അധ്യാപകനായി. ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ്പ്രസിഡന്റായിരുന്നു. അതിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് യത്തീംഖാന നിര്‍വാഹക സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം മലബാറിലെ മുസ്‌ലിം ലീഗ് വേദികളിലെ മുഖ്യ പ്രസംഗകനാണ്. സി എച്ച് മുഹമ്മദ് കോയ പുരസ്‌കാര ജേതാവും ഇബ്രാഹീം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത് വാല തുടങ്ങിയ ലീഗ് നേതാക്കളുടെ ദ്വിഭാഷിയുമായിരുന്നു. ആദ്യകാല മുസ്‌ലിം ലീഗ് നേതാവ് പി കെ യൂസുഫിന്റെയും അതിഞ്ഞാല്‍ കല്യായില്‍ ആയിസുവിന്റെ യും മകനാണ്. ഭാര്യ ആമിന, മക്കള്‍ ഖാലിദ്, ഖമറുന്നിസ, സുമയ്യ.
RELATED STORIES
മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി...
14 Nov 2024 4:11 PM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍കൂടി മരിച്ചു; മരണം ആറായി
14 Nov 2024 3:07 PM GMTശെയ്ഖ് അലിയുടെ ഗുംതി മഖ്ബറ കൈയേറി റസിഡന്‍സ് അസോസിയേഷന്; രൂക്ഷ...
14 Nov 2024 12:50 PM GMTവേങ്ങരയില്‍ ഒരു കിലോ കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍
14 Nov 2024 12:08 PM GMTഗര്‍ഭിണി കഞ്ചാവ് വലിച്ചാല്‍ കുഞ്ഞ് ഭാവിയില്‍ ലഹരിക്ക് അടിമയാവാമെന്ന്...
14 Nov 2024 12:01 PM GMT